Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാമെന്ന അടൂര്‍ പ്രകാശിന്റെ മോഹം പൂവണിയില്ല; കോന്നി കളഞ്ഞ് ആറ്റിങ്ങല്‍ വേണ്ടെന്ന് പാര്‍ട്ടി; യുവാവിനെ തേടി നെട്ടോട്ടം

04 MARCH 2019 10:48 AM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിക്കാമെന്ന അടൂര്‍ പ്രകാശിന്റെ മോഹം പൂവണിയില്ല. നിയമസഭയില്‍ കോന്നി മണ്ഡലം നഷ്ടപ്പെടുത്തിയിട്ട് ലോക്‌സഭയില്‍ ആറ്റിങ്ങല്‍ പിടിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് കോണ്‍ഗ്രസ് ഏകദേശ തീരുമാനത്തിലെത്തി. യുവാവായ ഒരു പുതുമുഖത്തെ ആറ്റിങ്ങലില്‍ ഇറക്കി പോരാടാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. അന്വേഷണം സജീവമാകുമ്പോഴും വമ്പന്‍ പേരുകളൊന്നും ഇതുവരെ കോണ്‍ഗ്രസിന്റെ മനസില്‍ കാര്യമായി തെളിഞ്ഞിട്ടില്ല. അതേസമയം ഇടതുമുന്നണിയില്‍ സി.പി.എമ്മിന്റെ എ. സമ്പത്ത് തന്നെ ഇക്കുറിയും രംഗത്തിറങ്ങാനാണ് സാദ്ധ്യത.
തലേക്കുന്നില്‍ ബഷീറിന് ശേഷം കോണ്‍ഗ്രസിന് പിടിച്ചിട്ട് പിടികിട്ടാത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. ആഞ്ഞുപിടിച്ച് അത് ഇക്കുറി തങ്ങളുടെ പക്ഷത്ത് കൊണ്ടുവരണമെന്ന കണക്കുകുട്ടലാണ് കോണ്‍ഗ്രസിനുള്ളിലുള്ളത്. അതിന്റെ ഭാഗമായാണ് ആദ്യം അടൂര്‍ പ്രകാശിനെ രംഗത്തിറക്കാനുള്ള ശ്രമം നടത്തിയത്. അടൂര്‍പ്രകാശിനെ ഉപയോഗിച്ച് എസ്.എന്‍.ഡി.പിയുടെ പിന്തുണ നേടിക്കൊണ്ട് മണ്ഡലം പിടിക്കാമെന്നായിരുന്നു കണക്കുകുട്ടല്‍. ശക്തനായ ഒരൃ ഈഴവ സ്ഥാനാര്‍ത്ഥിയ്ക്കാണ് ഇപ്പോള്‍ ഈ മണ്ഡലത്തില്‍ വിജയസാദ്ധ്യതയുള്ളത്. മണ്ഡലം പുനര്‍നിര്‍ണ്ണയത്തോടെ സി.പി.എമ്മിന് സ്വാഭാവിമായി ഇവിടെ മേല്‍കൈയുണ്ട്. അത് മറികടന്ന് വിജയക്കൊടി നാട്ടണമെങ്കില്‍ അതിന് യോജ്യനായ സ്ഥാനാര്‍ത്ഥി വേണമെന്ന കണക്കുകൂട്ടലായിരുന്നു. അതിന്റെ ഭാഗമായാണ് അടൂര്‍ പ്രകാശിനെ പരിഗണിച്ചത്.
എന്നാല്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ആകെ ആശയക്കുഴപ്പമാണ്. എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിട്ടുള്ളത്. അടിയന്തിരസാഹചര്യമാണെങ്കില്‍ അനുവദിക്കാമെന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ആ പരിഗണനയിലാണ് അടൂര്‍ പ്രകാശിനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നിയമസഭയിലെ അംഗബലം പരിശോധിക്കുമ്പോള്‍ ഇനിയൊരു പരീക്ഷണത്തിന് പോകാന്‍ അത്ര മനസ് ഇപ്പോള്‍ കോണ്‍ഗ്രസിനില്ല.
നിയമസഭയില്‍ പൊതുവേ യു.ഡി.എഫിന് അംഗബലം കുറവാണ്. മൊത്തത്തില്‍ 47 സീറ്റുകളാണ് അവര്‍ക്കുള്ളത്. അതില്‍ തന്നെ കോണ്‍ഗ്രസിന് 22 സീറ്റുകള്‍ മാത്രമാണുള്ളത്. അതുകൊണ്ടുകൂടിയാണ് എം.എല്‍.എമാര്‍ മത്സരരംഗത്തേക്ക് ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കോന്നിയിലെ അംഗമായ അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചാല്‍ നിയമസഭയിലെ കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. മത്സരിക്കാന്‍ നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടതില്ലെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ അടൂര്‍ പ്രകാശ് നിര്‍ബന്ധിതനാകും. അങ്ങനെ അദ്ദേഹം രാജിവച്ചുകഴിഞ്ഞാല്‍ കോന്നി നിയമസഭാ സീറ്റ് വീണ്ടും വിജയിക്കാനാകുമോയെന്ന ആശങ്കയാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. അടൂര്‍പ്രകാശാണെങ്കില്‍ റാന്നി മണ്ഡലത്തില്‍ വിജയിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതേസമയം അടൂര്‍ പ്രകാശിന് പകരം മറ്റാരെങ്കലുമാണെങ്കില്‍ വിജയിക്കുക ബുദ്ധിമുട്ടാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അടൂര്‍ പ്രകാശിനെ ഇവിടെ നിന്ന് വിടാന്‍ അദ്ദേഹത്തിനും താല്‍പര്യമില്ല. ഈ സാഹചര്യമൊക്കെ പരിഗണിച്ചാണ് പുതിയ ആളിന് വേണ്ടി ആലോചന നടക്കുന്നത്.
മുന്‍കാലങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മുസ്ലീംസമുദായത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനായി നല്‍കിയിരുന്ന സീറ്റാണ് ഇപ്പോഴത്തെ ആറ്റിങ്ങലായ പഴയ ചിറിയിന്‍കീഴ് മണ്ഡലം. വയലാര്‍ രവി ഒഴികെ അവിടെ നിന്നും കോണ്‍ഗ്രസ് ലേബലില്‍ വിജയിച്ചതെല്ലാം മുസ്ലീംസമുദായത്തില്‍പ്പെട്ടവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ മാറി. ശക്തനായ ഈഴവ സ്ഥാനാര്‍ത്ഥിക്കാണ് ഇവിടെ സാദ്ധ്യത. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ തവണ ബിന്ദുകൃഷ്ണയെ രംഗത്തിറക്കിയത്. ഇക്കുറി അവര്‍ മത്സരരംഗത്തുണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.
പകരം അവരുടെ ഭര്‍ത്താവായ കൃഷ്ണകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. കെ.പി.സി.സി തലത്തില്‍പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം തലസ്ഥാനജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്. സര്‍വോപരി തെരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖവും. ആ മണ്ഡലത്തില്‍ തന്നെ താമസിക്കുന്ന വ്യക്തിയുമാണ്. ഇതിനൊക്കെ പുറമെ പിണറായിവിജയനെ നേരിട്ട്‌നിന്ന് എതിര്‍ത്ത് കാറിടിച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ വരെ പ്രതിയായിട്ടുള്ള വ്യക്തിയുമാണ്. അതുകൊണ്ട് കൃഷ്ണകുമാറിനെ പേര് മണ്ഡലത്തില്‍ സജീവമായി ഉയരുന്നുണ്ട്. അതോടൊപ്പം ഇദ്ദേഹം രമേശ് ചെന്നിത്തലയുടെ ഏറ്റവും വലിയ വിശ്വസ്തരില്‍ ഒരാളായുമാണ് അറിയപ്പെടുന്നത്. അതുകൊണ്ട് കൃഷ്ണകുമാറിനെ പരിഗണിക്കാമെന്ന ആഗ്രഹം രമേശ് ചെന്നിത്തലയ്ക്കുണ്ട്.
അതേസമയം ഇടുതുമുന്നണി സ്ഥാനാര്‍ത്ഥി സി.പി.എമ്മിലെ എ. സമ്പത്ത് തന്നെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് സി.പി.എം മുതിരില്ലെന്നാണ് കോണ്‍ഗ്രസിന്റെയൂം കണക്കുകൂട്ടല്‍. മികച്ച പാര്‍ലമെന്റേറിയന്‍,മണ്ഡലത്തിലെ നിറസാന്നിദ്ധ്യം എന്നിവയൊക്കെ സമ്പത്തിന് പ്ലസ് പോയിന്റുകളുമാണ്. അതുകൊണ്ടുതന്നെ ഒരാള്‍ രണ്ടുതവണ മത്സരിച്ചാല്‍ മതിയെന്ന നിബന്ധനയില്‍ ഇക്കുറി സി.പി.എം ഇളവുനല്‍കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. സമ്പത്തിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയാകാനാവില്ലെങ്കിലും പുതുമുഖം യുവാവ് എന്ന നിലയില്‍ കൃഷ്ണകുമാറിന് മണ്ഡലത്തില്‍ നല്ല പോരാട്ടം നടത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends