Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതേതര സര്‍ക്കാര്‍ ഒരുകാരണവശാലും ക്ഷേത്രങ്ങളില്‍ ഇടപെടരുതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍... ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാര്യ ശ്രേഷ്ഠരും ഗുരുസ്വാമിമാരും ഭക്തജനങ്ങളും

16 MARCH 2019 10:04 AM IST
മലയാളി വാര്‍ത്ത

മതേതര സര്‍ക്കാര്‍ ഒരുകാരണവശാലും ക്ഷേത്രങ്ങളില്‍ ഇടപെടരുതെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാര്യ ശ്രേഷ്ഠരും ഗുരുസ്വാമിമാരും ഭക്തജനങ്ങളും ആണ്. ശബരിമല വരും തലമുറയ്ക്ക് ഒരു പ്രചോദനം തന്നെയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോട്ടയം കൂരോപ്പട മാതൃമല ശ്രീ രാജരാജേശ്വരി ക്ഷേത്രത്തോട് അനുബന്ധിച്ചു നിര്‍മ്മിച്ച സ്വാഭിമാന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലെത്തിയ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ പമ്പ സ്‌നാനം നടത്തി പിതൃക്കള്‍ക്ക് ബലി തര്‍പ്പണം നടത്തിയാണ് കുമ്മനം രാജശേഖരന്‍ മല ചവിട്ടിയത്. തുടര്‍ന്ന് സന്നിധാനത്തെത്തിയ അദ്ദേഹം പടി പൂജയ്ക്ക് ശേഷമാണ് ദര്‍ശനം നടത്തിയത്.

ശബരിമലയെ ചരിത്രത്തില്‍ ഇല്ലാത്ത വിവാദത്തില്‍ കൊണ്ടെത്തിച്ച യുവതി പ്രവേശന വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊള്ളുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. സന്നിധാനത്തു ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം തന്ത്രിയെയും മേല്‍ശാന്തിയേയും സന്ദര്‍ശിച്ചു .കുമ്മനത്തെ പൊന്നാട അണിയിച്ചാണ് തന്ത്രി കണ്ഠരര് രാജീവരര് സ്വീകരിച്ചത്.
1984 ലാണ് ആദ്യമായി കുമ്മനം രാജശേഖരന്തിരുവനന്തപുരത്ത് ഇറങ്ങിയത്. പുതുതായി രൂപീകരിച്ച ഹിന്ദു മുന്നണിയായിരുന്നു തട്ടകം. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്ഹിന്ദുമുന്നണി സ്ഥാനാര്ത്തിയായി പി. കേരളവര്മ രാജാ തിരുവനന്തപുരത്തു മത്സരിച്ചു. ഹിന്ദുമുന്നണിയെന്നാല്ബിജെപിയെന്നും ബിജെപിയെന്നാല് ഹിന്ദുമുന്നണിയെന്നും വിളിക്കാവുന്ന കാലം. പൂഞ്ഞാര്&്വംഷ; കൊട്ടാരത്തില് നിന്നു തിരുവനന്തപുരത്തെത്തിയ കേരള വര്മരാജാ ഹോട്ടല്ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്ഭാരവാഹിയായിരുന്നു.
ബിജെപിയില് പ്രാഥമികാംഗത്വം പോലുമില്ലായിരുന്ന കുമ്മനം രാജശേഖരന് പിന്നീട് പാര്ട്ടി സംസ്ഥാന പ്രസിഡന്റായിഹിന്ദു മുന്നണിയില് തുടങ്ങി ബിജെപി അധ്യക്ഷപദവിയിലെത്തി മിസോറാം ഗവരണര്സ്ഥാനവും വഹിച്ച് ഇപ്പോള്തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്ത്ഥിയാവുന്ന കുമ്മനത്തെ അങ്ങനെ പേടിക്കേണ്ടതുണ്ടോ?കെ. കരുണാകരന് സര്‌വാധികാരിയായ മുഖ്യമന്ത്രിയായി കഴിയുന്ന കാലം അതിസൂക്ഷ്മമായ ഒരു നാടാര്തന്ത്രത്തിലൂടെ കരുണാകരന്അങ്ങനെ പൊതുരംഗത്തൊന്നുമില്ലായിരുന്ന എ. ചാള്‌സിനെ സ്ഥാനാര്ത്ഥിയാക്കി. ഇടതുമുന്നണി സ്ഥാനാര്ത്ഥി നീല ലോഹിദാസന്‌നാടാര് ഹിന്ദുമുന്നണി സ്ഥാനാര്ത്ഥി കേരളവര്മരാജായെ ആരും ഗൗനിച്ചതേയില്ല.മൂന്നാം സ്ഥാനത്തായിപ്പോയി എങ്കിലും കേരളവര്മരാജാ നേടിയത് 1,10,449 വോട്ട്! ചാള്‌സിന് 2,39,791 വോട്ടും നീലന് 1,86,353 വോട്ടും കിട്ടി. ചാള്‌സിന് 43 ശതമാനം വോട്ടും നീലന് 33.41 ശതമാനം വോട്ടും കിട്ടിയപ്പോള്‌കേരളവര്മരാജായുടെ പെട്ടിയില്‌വീണത് 19.80 ശതമാനം വോട്ട്.
തിരുവനന്തപുരത്ത് ഹിന്ദുമുന്നണി സ്ഥാനാര്ത്ഥി നടത്തിയ മുന്നേറ്റം പലരെയും അത്ഭുതപ്പെടുത്തി. സിപിഎം നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആശങ്കപ്പെടുകതന്നെ ചെയ്തു.തിരുവനന്തപുരത്ത് ഈസ്റ്റ് നിയോജകമണ്ഡലത്തില്‌കേരളവര്മരാജാ രണ്ടാം സ്ഥാനത്തെത്തിയത് ഇഎംഎസിനെ വേദനിപ്പിക്കുക തന്നെ ചെയ്തു. 32,065 വോട്ടുമായി ചാളസ് ഒന്നാമനായപ്പോള് 19,882 വോട്ടുമായി കേരളവര്മരാജാ രണ്ടാമതെത്തി. 18391 വോട്ടേുമായി നീലന് മൂന്നാമതും. ഇഎംഎസിന്റെ തല പുകഞ്ഞു. കേരളരാഷ്ട്രീയത്തില്മുസ്ലീം ലീഗ് ശക്തിപ്രാപിച്ചുവരുന്നതാണ് ഹിന്ദു വര്ഗീയത വളരാന്കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അന്ന് ഇന്ത്യന യൂണിയന് മുസ്ലീംലീഗ് യുഡിഎഫിലാണ്. അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തും. 1967 ല് മുസ്ലീം ലീഗിനെ കൂടെകൂട്ടാനും സപ്തമുന്നണിയുണ്ടാക്കി ലീഗിന് മാന്യമായ സ്ഥാനവും അംഗീകാരവും നല്കാനും നേതൃത്വം കൊടുത്തത് ഇഎംഎസ് ആയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (22 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (34 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (44 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends