Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി കത്തികൊണ്ട് അറുത്തെടുത്തു; രക്തം ചീറ്റിയൊഴുകുന്നത് കാണാൻ കൈഞരമ്പുകൾ വീണ്ടും ആഞ്ഞുവെട്ടി; മൃഗീയ വേട്ടയ്ക്ക് മുമ്പ് കെജിഎഫ് സിനിമയിലെ ഡയലോഗ് പറഞ്ഞ് കൊലയാളികൾ- കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ അയച്ചത് കാമുകിയ്ക്കും...

16 MARCH 2019 09:57 AM IST
മലയാളി വാര്‍ത്ത

കരമന കൈമനത്ത് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി കൊഞ്ചിറവിള സ്വദേശി അനന്തുവിനെ (21) അതിക്രൂരമായി മര്‍ദ്ദിച്ചും കൈ ഞരമ്ബ് മുറിച്ചും കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയൊഴികെ എല്ലാവരെയും പൊലീസ് പിടികൂടി. സഹോദരങ്ങളായ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴു പേരാണ് വ്യാഴാഴ്ച രാത്രി വൈകി പിടിയിലായത്. 13 പ്രതികളുള്ള കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി. ഒളിവില്‍ പോയ സുമേഷ് എന്ന യുവാവിനായി തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

അതേ സമയം അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘം കടുത്ത സിനിമാഭ്രാന്തന്മാരായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. അനന്തുവിനെ അതിക്രൂരമായി മർദ്ദിക്കുമ്പോഴും രാജ്യത്തൊട്ടാകെ മികച്ച വിജയം നേടിയ കെജിഎഫ് എന്ന കന്നട ചിത്രത്തിലെ നായകന്റെ ഡയലോഗുകൾ ഇവർ പറഞ്ഞിരുന്നതായി െപാലീസിന് വിവരം ലഭിച്ചു.

സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി വ്യക്തമായ ആസൂത്രണത്തോടെയാണ് നഗരമദ്ധ്യത്തില്‍ അനന്തുവിനെ അക്രമിസംഘങ്ങൾ കൊലപ്പെടുത്തിയത്. ഉത്സവപ്പറമ്ബില്‍ വച്ച്‌ പരസ്യമായി തല്ലിയവരെ തിരിച്ചടിക്കാന്‍ കഞ്ചാവിന്റെ പിന്‍ബലത്തോടെ അക്രമികള്‍ പദ്ധതിയിട്ടു. നേരത്തേ ഇരുകൂട്ടരും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ പകയ്ക്ക് വീര്യം കൂട്ടി.അനന്തുവിനെ കൊലപ്പെടുത്തുന്ന ചൊവ്വാഴ്ച ഉച്ചയ്ക്ക് എട്ടംഗ സംഘം സംഭവസ്ഥലത്ത് കൂട്ടത്തിലുള്ള ഒരാളുടെ പിറന്നാള്‍ ആഘോഷം നടത്തിയ ശേഷമാണ് കൊലപാതകം ആസുത്രണം ചെയ്തത്.

വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു ,റാം കാര്‍ത്തിക്,കിരണ്‍ കൃഷ്ണന്‍ എന്നിവര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഉത്സവ ദിവസം തല്ലിയവരുടെ സംഘത്തിലുള്ള കൊഞ്ചിറവിള സ്വദേശി അനന്തു എല്ലാ ദിവസവും കൈമനത്ത് ഒരു പെണ്‍കുട്ടിയെ കാണാന്‍ വരാറുണ്ടെന്ന് ഉത്സവപ്പറമ്ബില്‍ വച്ച്‌ അടിയേറ്റ സംഘത്തിലെ അരുണ്‍ ബാബു കൂട്ടുകാര്‍ക്ക് വിവരം നല്‍കി. ഇതനുസരിച്ച്‌ വിഷ്ണു, അഭിലാഷ്, റോഷന്‍ എന്നിവര്‍ തളിയല്‍ അരശുംമൂട്ടില്‍ എത്തി. അനന്തു വണ്ടി നിറുത്തിയതിനു സമീപത്തെ കടയില്‍ വെള്ളം കുടിക്കാന്‍ കയറി.

തങ്ങളെ കാണുമ്ബോള്‍ അനന്തു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി ഇതിനിടെ വിഷ്ണു പ്ലഗിലേക്കുള്ള വയര്‍ ഇളക്കിമാറ്റി. അഭിലാഷും റോഷനും കൂടി അനന്തുവിനെ അവര്‍ വന്ന ബൈക്കില്‍ കയറ്റി. ചിലര്‍ ഇത് തടയാന്‍ ശ്രമിച്ചു. സ്ഥലവാസിയായ അരുണ്‍ ബാബു നാട്ടുകാരോട് ഇതില്‍ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാര്‍ട്ടാക്കി കൊണ്ടു പോയി. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം നേരെ നീറമണ്‍കരയില്‍ കാട്ടിലെ ഒളിസങ്കേതത്തില്‍ കയറി. അവിടെ വച്ച്‌ ഇവര്‍ അനന്തുവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌ു കൊലപാതക സംഘത്തിലെ വിഷ‌്ണുവായിരുന്നു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണു കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌ു മൊഴി നൽകി. അനന്തു രക്തം വാർന്ന‌ു പിടയുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌ു സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു. വിഷ‌്ണു ഉൾപ്പെടെ എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്. അറസ്റ്റിലായ അഞ്ചുപ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഒരു കൂസലുമില്ലാതെയാണ് പ്രതികൾ പൊലീസിനോട് കൊലപാതകം എങ്ങനെ നടത്തിയതെന്ന് വിവരിച്ചത്.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന് ഉപയോഗിച്ചതാണിവ. കൊലയാളിസംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നത്. പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. ഹാപ്പി ബർത്ത്ഡേ ഗാനം ആരോ ആലപിക്കുന്നതും കേൾക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (20 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (32 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (42 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends