Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോല്‍ക്കരുത് തോല്‍ക്കാന്‍ പാടില്ല; കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്‌സഭാ സീറ്റുകളില്‍ 4 എണ്ണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ സിപിഎം

16 MARCH 2019 12:09 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്‌സഭാ സീറ്റുകളില്‍ 4 എണ്ണത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു. ഈ സീറ്റുകള്‍ തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കി. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകള്‍.

ഈ നാലും 2014 ല്‍ ജയിക്കുന്ന സീറ്റുകളുടെ പട്ടികയില്‍ സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടുത്തിയിരുന്നു. അന്നു കണക്കുകൂട്ടല്‍ പിഴച്ചെങ്കില്‍ ഇക്കുറി അത് ആവര്‍ത്തിക്കരുതെന്ന തീരുമാനത്തിലാണു പാര്‍ട്ടി. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള ജനതാദള്‍ വിഭാഗത്തെ എല്‍ഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതു വടകര വിജയം ലക്ഷ്യമിട്ടാണ്. പി. ജയരാജന്റെ സ്ഥാനാര്‍ഥിത്വം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടുവെങ്കിലും മണ്ഡലത്തിലെ സാധ്യതകളെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണു നേതൃത്വം. മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും ആശ്വാസത്തോടെ കാണുന്നു. മുല്ലപ്പള്ളിക്കു പകരം ആര് എന്ന ഉദ്വേഗത്തിലാണു സിപിഎം. കെ.കെ. രമ വന്നാല്‍ ആ പോരുണ്ടാക്കാവുന്ന മറ്റൊരു തലത്തെക്കുറിച്ചു ബോധ്യമുണ്ട്.


കോണ്‍ഗ്രസിന്റെ എം.കെ. രാഘവനില്‍ നിന്നു സീറ്റു പിടിക്കുക എന്ന ദൗത്യവുമായാണു കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ. പ്രദീപ്കുമാറിനെ കോഴിക്കോട്ടെ സ്ഥാനാര്‍ഥിയാക്കിയത്. കൊല്ലത്ത് ഇടതുപക്ഷത്തിനുള്ള ആധിപത്യം പാര്‍ലമെന്റ് സീറ്റില്‍ കൂടി പ്രതിഫലിപ്പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥിയെന്ന നിലയിലാണു മുന്‍ ജില്ലാ സെക്രട്ടറികൂടിയായ കെ.എന്‍. ബാലഗോപാലിന്റെ വരവ്. ആലപ്പുഴയില്‍ കെ.സി. വേണുഗോപാല്‍ മത്സരിക്കാനിടയില്ലെന്നത് എ.എം. ആരിഫിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കണ്‍വന്‍ഷനുകള്‍ 20 നകം തീരും. സ്ഥാനാര്‍ഥികള്‍ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുവരുന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവര്‍ത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നുമുതല്‍ രണ്ടു റൗണ്ടു സ്ഥാനാര്‍ഥി പര്യടനമാണ് ഉദ്ദേശിക്കുന്നത്.

ലോക്‌സഭയിലേക്ക് മഹാരാഷ്ട്രയിലും ബിഹാറിലും പ്രതിപക്ഷ മുന്നണിയില്‍ നിന്നു പുറത്തായ സിപിഎം പെരുവഴിയില്‍. സിപിഎമ്മിന്റെ അഭ്യര്‍ഥന തള്ളിക്കളഞ്ഞ് മഹാരാഷ്ട്രയിലെ ഡിന്‍ഡോരി മണ്ഡലത്തില്‍ എന്‍സിപി സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ തങ്ങളും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം വ്യക്തമാക്കി.

ബിഹാറില്‍ ഉജിയാര്‍പൂര്‍ മണ്ഡലം വേണമെന്നാണ് സിപിഎം, ആര്‍ജെഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടില്ലെന്നും സിപിഐക്കും സിപിഐഎംഎല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നുമാണ് സൂചന. എന്തു വേണമെന്ന് ആര്‍ജെഡി നയിക്കുന്ന മുന്നണിയുടെ പട്ടിക പുറത്തുവന്നശേഷം ആലോചിക്കാമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (29 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (41 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (51 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends