Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മര്യാദയ്ക്ക് പി​ന്‍​മാറിക്കോ അല്ലെങ്കിൽ ത​ട്ടി​ക്ക​ളയും; വടകരയിലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജന് വധഭീഷണി; കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് പി.​ജ​യ​രാ​ജന് ഫോണ്‍ സന്ദേശമെത്തിയത്

16 MARCH 2019 04:57 PM IST
മലയാളി വാര്‍ത്ത

വടകരയിലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​ജ​യ​രാ​ജന് വധഭീഷണി. ജ​യ​രാ​ജ​നെ ത​ട്ടി​ക​ള​യു​മെ​ന്നാണ് ഫോ​ണി​ല്‍ ഭീ​ഷ​ണി എത്തിയത്. കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് പി.​ജ​യ​രാ​ജന് ഫോണ്‍ സന്ദേശമെത്തിയത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണ​മെ​ന്നും ത​ട്ടി​ക്ക​ള​യു​മെ​ന്നുമായിരുന്നു ഭീഷണി. ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍വഴിയാണ് ഭീഷണി വ​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ വ​ട​ക​ര എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് വെള്ളിയാഴ്ച രാ​ത്രി​യോ​ടെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇത്തവണ സിപിഎമ്മിന്റെ വടകരയിലെ സ്ഥാനാർത്ഥി പി ജയരാജനാണ്. ഇതൊടെ തന്നെ വടകര മണ്ഡലം വാർത്തകളിൽ നിറഞ്ഞു. 2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനാണ് പി ജയരാജന്‍. ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചർച്ചകളും ഇതിനിടയിൽ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും എൽഡിഎഫ് വീണ്ടും വടകരയിൽ ചുവന്നകൊടി പാറിക്കുമെന്നും ജയരാജൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ വടകരയിൽ ഇതുവരെയും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനിയൊരു അങ്കത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ നില വടകരയിൽകൂടുതല്‍ പരുങ്ങലിലാണ്. രണ്ടുതവണ വിജയിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം വലിയൊരു ഘടകമായിരുന്നു. എന്നാൽ വടകരയില്‍ സിറ്റിംഗ് എം.പി മുല്ലപ്പള്ളി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ആരാകും അങ്കം കുറിക്കുക, പാര്‍ട്ടിക്കാര്‍ക്ക് പോലും എത്തുംപിടിയുമില്ല. കണ്ണൂരില്‍ കെ.സുധാകരനല്ലാതെ മറ്റാരുമില്ല. ടി.പി വധത്തിനു ശേഷം നടന്ന 2014-ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി വിജയിച്ചു. നേരിയ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയതെങ്കിലും സി.പിഎമ്മിന് അത് കനത്ത പ്രഹരമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. 1957-ല്‍ മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ വടകരക്ക് ഇടതു മുന്നണിയോടായിരുന്നു കൂടുതല്‍ ചായ്‌വ്.കൊലപാതക രാഷ്ട്രീയചോര ചിന്തിയ മണ്ഡലമാണ് വടകര. അറുംകൊലയുടെ ഉള്ളുപൊള്ളുന്ന കഥകള്‍ തലശേരി കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പറയുവാനുണ്ട്. മുന്‍കാലങ്ങളിലെന്നപോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും. ലോക്‌സഭയിലേക്കുള്ള പതിനേഴാമത് അങ്കത്തിനായി കച്ച മുറുകുമ്പോഴും പ്രവചനങ്ങള്‍ക്കു വഴങ്ങുന്നതല്ല വടകരയിലെ കാര്യങ്ങൾ.

കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയിച്ചു കയറാനുള്ള തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിനൊപ്പം 4 സീറ്റുകളില്‍ കൂടി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സിപിഎം തീരുമാനം. 2014 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട 12 ല്‍ 4 ലോക്സഭ സീറ്റുകളില്‍ ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കണമെന്നാണ് അതത് ജില്ലാ നേതൃത്വങ്ങള്‍ക്ക് സിപിഎം സംസ്ഥാന സമിതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നീ സീറ്റുകളാണ് പാര്‍ട്ടി പ്രത്യേകശ്രദ്ധ കൊടുക്കുന്ന മണ്ഡലങ്ങള്‍. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീമുള്ളതും എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതുമായ ഈ മണ്ഡലങ്ങളില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (3 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (38 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (50 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends