പിടിച്ചുമാറ്റാനെത്തിയെ സഹപാഠികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷം രാഖി കെട്ടിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം... കാര്യവട്ടം ക്യാമ്ബസിലും യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസം തുടര്‍ക്കഥയാവുകയാണെന്ന് എബിവിപി പ്രവര്‍ത്തകർ

കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജിലെ ഒന്നാം വര്‍ഷ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും കമുകുംചേരി സ്വദേശിയുമായ സൂരജിനാണ് മര്‍ദ്ദനമേറ്റത്. രാഖി കെട്ടിയെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചത് . കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിക്കാണ് എസ്.എഫ്.ഐക്കാരുടെ ക്രൂര മര്‍ദ്ദനം. കാര്യവട്ടം ക്യാമ്ബസിലും യൂണിവേഴ്സിറ്റി കോളേജിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഗുണ്ടായിസം തുടര്‍ക്കഥയാവുകയാണെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആരോപണം.
ചെവിക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലഞ്ഞൂര്‍ നിന്ന് മൈം അവതരിപ്പിക്കാനെത്തിയ ഐ.എച്ച്.ആര്‍.ഡി കോളേജ് സംഘത്തോടൊപ്പമായിരുന്നു സൂരജ് എത്തിയത്.മൈം അവതരിപ്പിച്ചതിനു ശേഷം ക്യാമ്ബസില്‍ നിന്ന സൂരജിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിളിച്ച് മാറ്റി നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. എബിവിപി പ്രവര്‍ത്തകനാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന രാഖി പൊട്ടിച്ചു കളയുകയും ചെയ്തു. പിടിച്ചുമാറ്റാനെത്തിയെ സഹപാഠികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമായിരുന്നു മര്‍ദ്ദനം.
https://www.facebook.com/Malayalivartha























