Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായകന്‍ വില്ലനായപ്പോള്‍ വയസാം കാലത്തും ശരവണഭവന്‍ ഉടമയുടെ ആഗ്രം മൂന്നാം വിവാഹം; വഴങ്ങാത്ത യുവതിക്ക് പാട്ടിലാക്കാന്‍ വിഫല ശ്രമം; അവസാനം ഭര്‍ത്താവിനെ കൊന്നു തള്ളി

30 MARCH 2019 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശരവണ ഭവന്‍ ഉടമയായ പി. രാജഗോപാന് (72) നായക പരിവേഷമാണുണ്ടായിരുന്നത്. എന്നാല്‍ സിനിമാകഥയെപ്പോലും വെല്ലുന്ന തരത്തില്‍ അത് മാറി മിറഞ്ഞു. യുവതിയെ സ്വന്തമാക്കാന്‍ തൊഴിലാളിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യയിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയായ ശരവണ ഭവന്റെ ഉടമ പി. രാജഗോപാലിന്റെ ജീവപര്യന്തം തടവ് ശിക്ഷ സുപ്രീംകോടതി ശരിവച്ചത് ഇന്നലെയായിരുന്നു. ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ 2001ല്‍ കൊലപ്പെടുത്തിയെന്ന കേസിലാണു വിധി.

ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കണമെന്നായിരുന്നു രാജഗോപാലിന്റെ ആഗ്രഹം. എന്നാല്‍, അദ്ദേഹത്തിന്റെ ആഗ്രഹം തള്ളി 1999 ല്‍ അവര്‍ ശാന്തകുമാറിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താന്‍ പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇരുവരും വഴങ്ങാതിരുന്നതിനെ തുടര്‍ന്നു കൊലപാതകത്തിന് എട്ടംഗ വാടക കൊലയാളി സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കൊടൈക്കനാലിലെ വനത്തില്‍ തള്ളിയെങ്കിലും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.

യു.എസ്, യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ അടക്കം 20 രാജ്യങ്ങളില്‍ ശരവണഭവന് റസ്റ്ററന്റുകളുണ്ട്. ഇന്ത്യയില്‍ മാത്രം 25 റസ്റ്ററന്റുകളാണുള്ളത്. ഇരുപതെണ്ണം ചെന്നൈയില്‍. മാന്‍ഹാട്ടനിലടക്കം രാജ്യത്തിന് പുറത്ത് 47 എണ്ണം. തൂത്തുക്കുടിയിലെ കര്‍ഷകന്റെ മകനായി ജനിച്ച രാജഗോപാലിന്റെ വളര്‍ച്ചയെ ആദരവോടെയാണു തമിഴ്‌നാട്ടുകാര്‍ കണ്ടത്. 1981 ല്‍ ചൈന്നെ കെ.കെ. നഗറിലെ ചെറിയ ഹോട്ടലില്‍നിന്നായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അതിവേഗമായിരുന്നു രാജഗോപാലിന്റെ വളര്‍ച്ച. 1981 ല്‍ ചെന്നൈ നഗരത്തിലെ കെ കെ നഗറില്‍ പലചരക്ക് കട നടത്തിയ രാജഗോപാല്‍ ജ്യോതിഷ വിധി പ്രകാരമായിരുന്നു ഹോട്ടല്‍ വ്യവസായത്തിലേക്ക് തിരിഞ്ഞത്.

രുചിയും വൃത്തിയും കൈമുതലാക്കി കാമാച്ചി ഭവന്‍ എന്ന കൊച്ച് ഭക്ഷണശാല ഏറ്റെടുത്തു ബിസിനസ് തുടങ്ങി. ശരവണ ഭവന്‍ എന്നാണ് അതിന് പേരിട്ടത്. ഗുണനിലവാരവും കുറഞ്ഞ വിലയിലുള്ള ഭക്ഷണവും നല്‍കി. ആദ്യമൊക്കെ നഷ്ടമായിരുന്നെങ്കിലും പതിയെ രക്ഷപ്പെട്ടു തുടങ്ങി. രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയാണ് പ്രധാന പാചക എണ്ണ. ഇഡ്ഡലിയിലും മസാല ദോശയിലും ശരവണ ഭവന്‍ ചരിത്രം രചിച്ചു. രാജ്യത്താകമാനം മുപ്പത് ബ്രാഞ്ചുകള്‍. അവയിലൊന്ന് ഡല്‍ഹിയില്‍.

ഇതിനിടെയാണു ശരവണഭവനിലെ തന്നെ ജീവനക്കാരനായ രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ പരിചയപ്പെടുന്നത്. അപ്പോള്‍ രാജഗോപാലിനു രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നു. അന്നവള്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി. തന്റെ സഹോദരന്റെ ട്യൂഷന്‍ മാസ്റ്റര്‍ പ്രിന്‍സ് ശാന്തകുമാറുമായി അവള്‍ പ്രേമത്തിലായിരുന്നു. പലതവണ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ജീവജ്യോതി വഴങ്ങിയില്ല. രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ 1999 ല്‍ അവര്‍ ഒളിച്ചോടി വിവാഹം കഴിച്ചു. രാജഗോപാല്‍ വിട്ടില്ല. പണവും സ്വര്‍ണ്ണവും വസ്ത്രങ്ങളും നല്കി പ്രലോഭിപ്പിച്ചു. അവള്‍ തിരികെ പോയില്ല.

ശാന്തകുമാറിനു ശരവണഭവനില്‍ ജോലി നല്‍കിയായിരുന്നു രാജഗോപാലിന്റെ അടുത്ത കരുനീക്കം. 2001 ലാണ് അദ്ദേഹം ജോലി സ്വീകരിച്ചത്. ആദ്യം ശാന്തകുമാറുമായി അടുപ്പമുണ്ടാക്കി. പിന്നീട് വിവാഹബന്ധം വേര്‍പെടുത്താനുള്ള സമ്മര്‍ദം തുടങ്ങി. ഒടുവില്‍ ഭീഷണിയുടെ സ്വരവും രാജഗോപാല്‍ പുറത്തെടുത്തു. പക്ഷേ, ഇരുവരും വഴങ്ങിയില്ല. ഒടുവില്‍ ശല്യം സഹിക്കാതെ ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി.

രാജഗോപാലിന് പക വളര്‍ന്നു. ജീവജ്യോതിയെ ഉപേക്ഷിക്കാന്‍ പറഞ്ഞ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. ദമ്പതികള്‍ വീണ്ടും ഒളിച്ചോടി. രാജഗോപാലിന്റെ ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്നു. ബ്രാഞ്ച് മാനേജര്‍ ദാനിയേല്‍ നയിച്ച അഞ്ചംഗ സംഘം അവരെ പിടികൂടി. ശരവണ ഭവന്റെ വെയര്‍ ഹൗസിലടച്ചു. അവിടെ രാജഗോപാല്‍ ശാന്തകുമാറിനെ മര്‍ദ്ദിച്ചു. ജീവജ്യോതി അയാളുടെ കാലില്‍ വീണ് കെഞ്ചി. തടവില്‍ നിന്ന് രക്ഷപ്പെട്ട അവരെ വീണ്ടും പിടികൂടി. ശാന്തകുമാറിനെ കൊല്ലാന്‍ രാജഗോപാല്‍ അഞ്ച് ലക്ഷം രൂപ ദാനിയേലിന് നല്കി. എന്നാല്‍ അതില്‍ നിന്ന് അയ്യായിരം ശാന്തകുമാറിന് നല്കി ബോംബെയിലേക്ക് രക്ഷപ്പെടാന്‍ ദാനിയേല്‍ പറഞ്ഞു. എന്നാല്‍ ജീവജ്യോതി ശാന്തകുമാറിനെ മടക്കി വിളിച്ചു.

സമാധാനമായി ജീവിക്കാന്‍ രാജഗോപാലിന്റെ കാല് പിടിച്ചു യാചിക്കാമെന്ന് പറഞ്ഞു. ജീവജ്യോതിയും കുടുംബവും വീണ്ടും ശാന്തകുമാറിനെ രാജഗോപാലിന് മുന്നില്‍ കൊണ്ടുവന്നു. ദാനിയേലിന്റെ ചതി പുറത്തായി. എല്ലാവരേയും ദൂരെ ഒരു ഗ്രാമത്തിലേക്കാണ് അയച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ ശാന്തകുമാറിനെ കാണാതായി. 2001 ഒക്‌ടോബറില്‍ കൊെടെക്കനാല്‍ പേരുമലയിലെ കാട്ടിലാണു ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനെന്നു കരുതി മുനിസിപ്പല്‍ ശ്മശാനത്തില്‍ മറവു ചെയ്തു.

ശാന്തകുമാര്‍ പണം വാങ്ങി മുങ്ങിയെന്നായിരുന്നു ജ്യോതിയോട് പറഞ്ഞിരുന്നത്. എന്നാല്‍ വിധവാ പൂജ നടത്തിയത് അവളില്‍ സംശയമുണ്ടാക്കി. പോലീസില്‍ പരാതി കൊടുത്തു. കൊടൈക്കനാലിലെ അജ്ഞാഞാത ജഡം ശാന്തകുമാറിന്റേതാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമായിരുന്നു. തുടരന്വേഷണം രാജഗോപാലിലെത്തി. വാടകക്കൊലയാളികളായ ഡാനിയല്‍, കാര്‍മഘം, സാക്കിര്‍ ഹുെസെന്‍, കാശി വിശ്വനാഥന്‍, പട്ടുരാജന്‍ എന്നിവരുടെ സഹായത്തോടെയാണു കൊലപാതകമെന്നു പിന്നീട് പോലീസ് കണ്ടെത്തി. ദാനിയേലും സംഘവും ആദ്യവും രാജഗോപാല്‍ പിന്നീടും കീഴടങ്ങി. കോടതികള്‍ ശിക്ഷിച്ചെങ്കിലും രണ്ടു പേരും ജാമ്യത്തിലിറങ്ങി.

ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാന്‍ ശ്രമം നടത്തി. പണവും ഭീഷണിയും അനുനയവുമെല്ലാം ഉണ്ടായെങ്കിലും ജീവജ്യോതി ഉറച്ചു നിന്നതോടെ വിചാരണക്കോടതി രാജഗോപാലിന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇതിനെതിരായ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവ്ശിക്ഷയാക്കി. ഇതിനിടെ 2009ല്‍ ചികിത്സയ്‌ക്കെന്ന പേരില്‍ രാജഗോപാല്‍ ജാമ്യവും നേടിയിരുന്നു. തുടര്‍ന്നാണു വിധിക്കെതിരേ രാജഗോപാല്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാജഗോപാലിന്റെ വാടക ഗുണ്ടകളായ ഡാനിയല്‍, കാര്‍മഘം, സാക്കിര്‍ ഹുെസെന്‍, കാശി വിശ്വനാഥന്‍, പട്ടുരാജന്‍ എന്നിവരുടെ ജീവപര്യന്തം തടവ്ശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്. വിചാരണക്കോടതിയുടെ 10 വര്‍ഷം തടവ് ശിക്ഷ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി. ഇതിനെതിരെയാണു പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends