അമ്മയോടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് കണ്‍മുന്നില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അഞ്ചുവയസുകാരന് ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം. കുറത്തികാട് പള്ളിയാവട്ടം ശാന്താഭവനത്തില്‍ ശ്യാംകുമാറിന്റെയും ജിഷയുടെയും മകന്‍ അദ്വൈതാണ് മരിച്ചത്. ജിഷയ്ക്കും സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചുനക്കര വടക്ക് പറങ്കാംതോട്ടത്തില്‍ മഞ്ജുവിനും (35) പരിക്കേറ്റു. ജിഷയുടെ മകള്‍ ആരാധ്യ (ഏഴ്) അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നരയോടെ മാവേലിക്കര വളളക്കാലില്‍ തീയറ്ററിന് മുന്നിലായിരുന്നു അപകടം. ജിഷയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
ഇടതുവശത്ത് നിറുത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ട് എടുത്തപ്പോള്‍ ഇടിയ്ക്കാതിരിക്കാനായി പിന്നാലെയെത്തിയ സ്‌കൂട്ടര്‍ ബ്രേക്ക് പിടിച്ചപ്പോള്‍ നിയന്ത്രണം തെറ്റി വലതുവശത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് അദ്വൈത് എതിരെവന്ന ലോറിയുടെ പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ലോറിയുടെ ടയര്‍ അദ്വൈതിന്റെ തലയുടെ പിന്‍ഭാഗത്തു കൂടിയും ജിഷയുടെ കൈയിലൂടെയും കയറിയിറങ്ങി. റോഡിലൂടെ ഉരഞ്ഞുനീങ്ങിയാണ് മഞ്ജുവിന് പരിക്കേറ്റത്. അദ്വൈതിനെ ആദ്യം ജില്ലാ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിഷയേയും മഞ്ജുവിനേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറത്തികാട് സെന്റ് ജോണ്‍സ് എം.എസ്.സി യു.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു അദ്വൈത്. സംസ്‌കാരം പിന്നീട്.
https://www.facebook.com/Malayalivartha


























