Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്ക്‌ഷോപ്പ് ഉടമയായ ആദ്യ ഭര്‍ത്താവ് മരിച്ച് നാല്പത്തിമൂന്നാം ദിവസം മക്കളുമായി അരുണിനൊപ്പം ഒളിച്ചോടി; പ്രത്യേകിച്ച് ജോലിക്ക് പോകാതെ പകല്‍ വീട്ടില്‍ തന്നെ തങ്ങുന്ന ഇരുവരും പാതിരാത്രിയാകുന്നതോടെ കുട്ടികളെ ഒഴിവാക്കി കാറില്‍ പോയി, തിരിച്ചെത്തുന്നത് പുലര്‍ച്ചെയാണെന്ന് അയല്‍വാസികളുടെ മൊഴി: ആരുമായും അടുപ്പം പുലര്‍ത്താത്ത അരുണും യുവതിയും നയിച്ചിരുന്നത് ആഡംബരജീവിതവും...

30 MARCH 2019 02:27 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഏഴു വയസ്സുകാരന്‍ കാമുകന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും, കാമുകനെയും കുറിച്ച് ഞെട്ടിക്കുന്ന മൊഴികളുടെ അയല്‍വാസികള്‍. പകല്‍ വീട്ടില്‍ തന്നെ തങ്ങും, പാതിരാത്രിയാകുന്നതോടെ അരുണും യുവതിയും കുട്ടികളെ ഒഴിവാക്കി കാറില്‍ എങ്ങോട്ടോ പോകും, തിരിച്ചെത്തുന്നത് പുലര്‍ച്ചെയാണെന്ന് അയല്‍വാസികള്‍ വ്യക്തമാക്കുന്നു. ജോലിക്കൊന്നും പോകുന്നില്ലെങ്കിലും അടിച്ചു പൊളിച്ചുള്ള ആര്‍ഭാട ജീവിതം, അയല്‍വാസികളുമായും മറ്റും അധികം അടുപ്പമില്ല. പകല്‍ സമയങ്ങളില്‍ വീടിനുള്ളില്‍ തന്നെ കഴിയും. രാത്രികാലങ്ങളില്‍ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്ത് ചുറ്റിയടിക്കും. ഇതായിരുന്നു കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് പിടിയിലായ അരുണിന്റെയും കുട്ടികളുടെ മാതാവിന്റെയും ജീവിതം. പല വഴികളിലൂടെയും പണം എത്തിയിരുന്നതായാണ് സൂചനകള്‍.

ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടിയ അരുണ്‍ പിന്നീട് ഇവര്‍ക്കൊപ്പം താമസമുറപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം പോയതോടെ യുവതിക്ക് അവരുടെ വീട്ടുകാരോട് കാര്യമായ ബന്ധമില്ലാതെയായി. ഒരു മാസം മുന്‍പാണ് തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്തുള്ള ഇരുനില വീട്ടില്‍ ഇവര്‍ താമസത്തിനെത്തിയത്. എന്നാല്‍ ഒരു മാസത്തോളമായിട്ടും ഇവര്‍ അയല്‍വാസുകളുമായി കാര്യമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല.

പകല്‍ മുഴുവന്‍ ഇവര്‍ വീട്ടില്‍ കാണാറുള്ളതായി വീടിന്റ മുകള്‍ നിലയില്‍ താമസിക്കുന്ന സ്വകാര്യ ടെലികോം കമ്പനിയില്‍ ഉദ്യോഗസ്ഥനായ യുവാവ് പറയുന്നു. കുട്ടികളെ പോലും മറ്റുള്ളവരെ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു. അവരെ വീടിനു മുറ്റത്ത് ഓടിക്കളിക്കുന്നതു കാണാറായിരുന്നെങ്കിലും സംസാരിച്ചിട്ടില്ലെന്നു യുവാവ് പറഞ്ഞു. രാത്രികാലങ്ങളില്‍ കാറില്‍ കറക്കവും മറ്റും പതിവായതോടെ നാട്ടുകാര്‍ ഇവരെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.

സംഭവ ദിവസം രാത്രി പുറത്തു പോയപ്പോള്‍ പോലീസ് പട്രോളിംഗ് സംഘവും ഇവരെ ശ്രദ്ധിച്ചിരുന്നു. സാധാരണയായി യുവതിയാണ് കാറോടിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ ഇവരുടെ ജീവിതത്തെക്കുറിച്ച് ഇരുവരുടെയും ബന്ധുക്കള്‍ക്കും കാര്യമായ അറിവില്ല. മദ്യവും ലഹരി മരുന്നുകളും ഇയാള്‍ പതിവായി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു. ദിവസേന ഒന്നര ലിറ്ററോളം മദ്യം ഉപയോഗിച്ചിരുന്നതായാണ് വിവരം. മുന്‍പ് തിരുവനന്തപുരത്ത് റിയല്‍ എസ്‌റ്റേറ്റ് ഇടപാടു നടത്തിയ ലഭിച്ചിരുന്ന പണം ആര്‍ഭാട ജിവിതത്തിന് ഉപയോഗിക്കുകയായിരുന്നു.

അതേ സമയം യുവതിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തിലടക്കം അടിമുടി ദുരൂഹത നിറയുകയാണ്.തൊടുപുഴയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു യുവതിയുടെ ഭര്‍ത്താവ്. പൂര്‍ണ ആരോഗ്യവാന്‍. എന്നാല്‍ കഴിഞ്ഞ മേയില്‍ തിരുവനന്തപുരത്ത് പോയ യുവതിയുടെ ഭര്‍ത്താവ് പിന്നെ ജീവനോടെ തിരിച്ചു വന്നിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്ന് തിരുവനന്തപുരത്ത് ഇതേ അരുണിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അരുണ്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മരിച്ച് 43മത്തെ ദിവസം യുവതി അരുണിനൊപ്പം തിരുവനന്തപുരത്തേക്ക് ഒളിച്ചോടി. ഒപ്പം കുട്ടികളെയും കൂട്ടി. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ അന്ന് പരാതിയും നല്കിയിരുന്നു. കണ്ടുകിട്ടിയശേഷം ഇവരെ യുവതിയുടെ അമ്മ പെരിങ്ങാശേരിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീടാണ് യുവതിയുടെ അമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും കുമാരമംഗലത്തേക്ക് വാടകയ്ക്കു വരുന്നത്.

കുട്ടികളോട് ഏറെ സ്‌നേഹമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവ്, അതായത് കുട്ടികളുടെ അച്ഛന്‍ മൂത്തമകന്റെ പേരില്‍ മൂന്നരലക്ഷം രൂപയോളം ബാങ്കില്‍ ഇട്ടിരുന്നു. ഈ പണം അരുണും യുവതിയും ചേര്‍ന്ന് യുവാവ് മരിച്ചയുടനെ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. ഈ പണം ഉപയോഗിച്ച് യുവതിയുടെ കാറിന്റെ സിസി മുഴുവന്‍ അടച്ചുതീര്‍ത്തു. ബാക്കി പണം ഉപയോഗിച്ച് തൊടുപുഴയിലെ വര്‍ക്ക് ഷോപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത് അറ്റക്കുറ്റ പണി നടത്തുകയും ചെയ്തു.ആരോഗ്യവാനായ ഭര്‍ത്താവ് പെട്ടെന്ന് മരിക്കുക, ഭര്‍ത്താവിന്റെ ബന്ധു പെട്ടെന്ന് രക്ഷകനായി അവതരിക്കുക, രണ്ടുമാസം പോലും തികയും മുമ്പേ ബന്ധുവിനൊപ്പം ഒളിച്ചോടുക, ഭര്‍ത്താവ് ബാങ്കിലിട്ട പണവും അയാളുടെ വര്‍ക്ക് ഷോപ്പും സ്വന്തമാക്കുക. എല്ലാമൊരു തിരക്കഥ പോലെയാണ് പരുപപ്പെട്ടു വരുന്നത്. യുവതിയും ഇപ്പോള്‍ അരുണിനെ കുറ്റപ്പെടുത്തിയാണ് സംസാരിക്കുന്നത്. എന്നാല്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ അനുജനായ മൂന്നുവയസുകാരന്‍ സ്വന്തം അമ്മയെ കാണുമ്പോള്‍ പേടിച്ച് ഓടിയൊളിക്കുകയാണ്. അരുണ്‍ മാത്രമല്ല സ്വന്തം അമ്മയും തങ്ങളെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ഈ കുട്ടി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends