Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗ്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും റെക്കോര്‍ഡ് പോളിംഗ്; ബി.ജെ.പി ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തില്‍ വിജയിക്കുമോ? 

23 APRIL 2019 10:11 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ കേരളത്തില്‍ വന്‍ പോളിംഗാണ് ഈ ഇത്തവണ ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പത്തനംതിട്ടയിലെയും തിരുവനന്തപുരത്തും പോളിംഗ് വര്‍ദ്ധിക്കുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ വെറും 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കുറി 75 ശതമാനം കഴിയാനാണ് സാദ്ധ്യത.

നേരം ഇരുട്ടിയിട്ടും പോളിംഗ് ബൂത്തുകളില്‍ ജനങ്ങള്‍ തടിച്ച് കൂടുന്നത് പോളിംഗ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. തിരുവനന്തപുത്ത് 72 ശതമാനത്തിന് മുകളിലാണ് പോളിംഗ് നടന്നത്. കഴിഞ്ഞ തവണ അവിടെ 68 ശതമാനം മാത്രം പോളിംഗ് നടന്ന സ്ഥാനത്താണിത്. ഇവിടെ പോളിംഗ് വര്‍ദ്ധിച്ചത് മൂന്ന് മുന്നണികളും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നിരവധി വിഷയങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് വിലയിരുത്തുന്നു.

ശക്തമായ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ ശബരിമല വിഷയം ചര്‍ച്ചയായിട്ടുണ്ട്. അത് ഇടതുപക്ഷത്തന് അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തവണ ഈ രണ്ട് മണ്ഡലങ്ങളില്‍ ബി.ജെ.പി അവരുടെ ശക്തി തെളിയിച്ച് ജയിക്കാനുള്ള പോരാട്ടത്തിലാണ്. കുമ്മനത്തെ മിസോറാമില്‍ നിന്നും തിരിച്ച് വിളിച്ചതും കെ. സുരേന്ദ്രനെ അവസാന നിമിഷം കളത്തിലിറക്കിയതും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

എന്നാല്‍ ഇടതുപക്ഷം ശക്തമായ പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടത്തിയത്. ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ച് വയനാട്ടില്‍ മത്സരത്തിനെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്വാധീനവും പോളിംഗ് വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ടമെന്നും വിലയിരുത്തുന്നു. എന്തായാലും ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാന്‍ ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം എന്നേയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (3 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (10 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (18 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (32 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (47 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

Malayali Vartha Recommends