Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍ക്കും പരാതിയില്ല... കൈയ്ക്ക് കുത്തുമ്പോള്‍ താമരയ്ക്ക് വീഴുന്നെന്ന ആരോപണം അവസാനിച്ചത് ടിക്കാറാം മീണയുടെ കനത്ത നടപടി; ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ ജയിലിലാകുമെന്നായതോടെ ആര്‍ക്കും പരാതിയില്ല

24 APRIL 2019 10:24 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഞെട്ടലോടെ കേട്ട ഒരു ആരോപണമാണ് കൈയ്ക്ക് വോട്ട് ചെയ്താല്‍ അത് താമരയ്ക്ക് വീഴുമെന്നത്. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം കേട്ടിരുന്ന ഈ പ്രതിഭാസം കേരളത്തിലും വന്നോയെന്നാണ് പലരും ചോദിച്ചത്. അതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും കളക്ടര്‍ വാസുകിയും കര്‍ശന നിലപാടെടുത്തതോടെ അത് ഫേക്ക് ന്യൂസാണെന്നായി. അതിനിടെ വ്യക്തമായ തെളിവില്ലാതെ ആരോപണം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യാനും മീണ ഉത്തരവിട്ടു. ഇതിന് ശക്തി പകര്‍ന്ന് പട്ടത്ത് ആരോപണം ഉന്നയിച്ച ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതോടെ വോട്ട് താമരയ്‌ക്കെന്ന പ്രചാരണം താനെ നിന്നു. മീണ ശക്തമായ നിലപാടെടുത്തില്ലായിരുന്നെങ്കില്‍ ആരോപണം വീണ്ടും തുടര്‍ന്നേനെ. ഒരു പക്ഷെ കേരളത്തിലെ പല മണ്ഡലങ്ങളിലും റീപോളിംഗ് പോലും വേണ്ടി വന്നേനെ. 

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍ രംഗത്തെത്തി. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുത്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ കേസെടുക്കുന്നത് എവിടുത്തെ നിയമമാണ്. ഇക്കാര്യത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും ചെന്നിത്തല പറഞ്ഞു. വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് കമ്മീഷന്‍ ഉറപ്പുവരുത്തേണ്ടിയിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ച് രംഗത്ത് വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ ശതമാനം മെഷീനുകള്‍ തകരാറിലായിട്ടുണ്ട്. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. കോവളത്തും പട്ടത്തും ചിഹ്നം മാറി വോട്ടു വീണെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ക്രമക്കേട് ഉന്നയിച്ചവര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് പരാതിക്കാരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്ന കാര്യം കമ്മീഷന്‍ ഗൗരവത്തിലെടുത്തില്ല. മോദിയുടെ മെഷീന്‍ കേരളത്തിലുമെത്തിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കമ്മീഷന്റേത് പരാതിക്കാരനെ ക്രൂശിക്കുന്ന നടപടിയാണ്. ബാലറ്റ് പേപ്പറുകള്‍ വേണമെന്ന ആവശ്യം കോണണ്‍ഗ്രസ് ശക്തമാക്കുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ചെയ്യുന്ന വോട്ടെല്ലാം താമരയ്ക്ക് അനുകൂലമായി വരുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ ആവശ്യപ്പെട്ടു.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള പരാതിയും ആശങ്കയും അവശേഷിപ്പിച്ചുകൊണ്ടാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. 18 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 117 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഇതുമൂലം കേരളത്തിലേതടക്കം ഒട്ടേറെ മണ്ഡലങ്ങളില്‍ വളരെ വൈകിയാണ് വോട്ടിങ് പൂര്‍ത്തിയായത്.

ഇത്തവണ എല്ലായിടത്തും വിവി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചതും പോളിങ്ങില്‍ കൂടുതല്‍ കാലതാമസമുണ്ടാക്കി. വിവി പാറ്റിലെ സ്ലിപ്പുകള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നില്ലെന്നും യന്ത്രത്തിലെ ശബ്ദം കേള്‍ക്കുന്നില്ലെന്നും ചിലയിടങ്ങളില്‍ പരാതികളുയര്‍ന്നു. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകളും ക്രമക്കേടും ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാക്കളായ ശരദ് പവാറും ചന്ദ്രബാബു നായിഡുവും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞു.

തിരഞ്ഞെടുപ്പിനുമുമ്പ് ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് വോട്ടെടുപ്പിന്റെ ഇനിയുള്ള ഘട്ടങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. 

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (18 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (25 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (32 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (40 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (54 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends