Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ ; ലോക്സഭാ തെരഞ്ഞെടുപ്പിനിടെ സെൽഫി വിഷയത്തിൽ കുടുങ്ങി ദിലീപ് ; പോളിംഗ് നടപടികൾക്കെതിരെ സെൽഫി എടുത്തത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപണം

24 APRIL 2019 10:51 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടൻ ദിലീപ് വോട്ട് ചെയ്യാനെത്തിയപ്പോൾ പോളിംഗ് ഓഫീസർ സെൽഫിയെടുക്കാൻ ബൂത്തിന് പുറത്തിറങ്ങിയത് വിവാദമായിരിക്കുകയാണ്. പാലസ് റോഡിലെ ബൂത്തിലാണ് സംഭവം ഉണ്ടാകുന്നത് .വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസര്‍ സെല്‍ഫിയെടുക്കുകയായിരുന്നു.

തുടർന്ന് വോട്ട് ചെയ്യാന്‍ വന്നവരും സെല്‍ഫിക്കായി തിരക്കുകൂട്ടി. ദിലീപ് സന്തോഷത്തോടെ എല്ലാവര്‍ക്കും നിന്നുകൊടുക്കുകയും ചെയ്തു.ഇതാണിപ്പോൾ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടികള്‍ക്കിടെ പോളിംഗ്ഓഫീസര്‍ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെല്‍ഫിയെടുത്തതു വീഴ്ചയാണെന്ന് ആക്ഷേപമുയര്‍ന്നിരിക്കുകയാണ്. അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവരോടൊപ്പമാണു ദിലീപ് ബൂത്തിലെത്തിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്. ഏഴു മണിക്കൂര്‍ പിന്നിടുമ്പോള്‍ അമ്പത് ശതമാനത്തിലധികം പോളിംഗാണ് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സിനിമാ താരങ്ങള്‍ ഇത്തവണ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ എത്തുകയുണ്ടായി. സൂപ്പര്‍ താരം മോഹന്‍ലാല്‍ രാവിലെ തന്നെ തിരുവനന്തപുരത്തെ മുടവന്‍മുകളിലുള്ള എല്‍.പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ലാല്‍ എത്തുന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി പനംപള്ളിനഗറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് നമ്മുടെ അവകാശമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരും വോട്ട് ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു. ദിലീപാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയ മറ്റൊരു വി.ഐ.പി. അമ്മ സരോജത്തിനൊപ്പമാണ് ആലുവ പാലസിന് സമീപത്തെ പോളിംഗ് സ്റ്റേഷനില്‍ ദിലീപ് എത്തിയത്. സഹോദരന്‍ അനൂപ്, അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ, സഹോദരി ജയലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്ന് വോട്ട് ചെയ്തതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തരോട് പ്രതികരിക്കവെ ദിലീപ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (17 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (24 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (31 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (39 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (53 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

Malayali Vartha Recommends