Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയം ഉറപ്പിച്ച് ഇടത് മുന്നണി; നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇത്തവണ പത്ത് മുതല്‍ പതിനാല് വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയിലെ പ്രാഥമിക വിലയിരുത്തല്‍

24 APRIL 2019 01:08 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ഇത്തവണ പത്ത് മുതല്‍ പതിനാല് വരെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും ഇടത് മുന്നണിയിലെ പ്രാഥമിക വിലയിരുത്തല്‍. ആറ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ച മുന്നണി എട്ട് മണ്ഡലങ്ങളില്‍ ശക്തമായ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു. എന്നാല്‍ ബൂത്ത് തലങ്ങളില്‍ നിന്നടക്കം വിവര ശേഖരണം നടത്തിയ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടിയ ശേഷമായിരിക്കും അന്തിമ വിലയിരുത്തലിലെത്തുക.

ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന് ഇടത് മുന്നണി വൃത്തങ്ങള്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇടത് നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാറി നില്‍ക്കാന്‍ പറഞ്ഞത് കല്ലുകടിയായി.

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ തോതില്‍ എതിര്‍പ്പുണ്ടായില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. ഒപ്പം എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതും, പ്രചാരണത്തിലോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലോ അസ്വാരസ്യങ്ങള്‍ ഉണ്ടാകാത്തതും പഴുതടച്ച പ്രചാരണവും ഓരോ വോട്ടുകളും ചെയ്യിക്കുന്നതിലെ ജാഗ്രതയും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇടത് മുന്നണിയിലെ കണക്കുകൂട്ടല്‍.കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും ബി.ജെ.പി ശബരിമല വിഷയത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതും തങ്ങള്‍ക്ക് അനുകൂലമാകും. ന്യൂനപക്ഷ വോട്ടുകളിലെ വര്‍ദ്ധനവ് ഇടത് മുന്നണിക്ക് അനുകൂലമാകുമെന്നും നേതാക്കള്‍ കരുതുന്നു.

ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, വടകര, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്നും ശക്തമായ മത്സരം നടന്നെങ്കിലും ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി എന്നിവിടങ്ങളില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് സി.ദിവാകരന്‍ ഒന്നാമതെത്തും. കോണ്‍ഗ്രസിനുള്ളിലുള്ള മൃദുഹിന്ദുത്വം ശശി തരൂരിനുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് കുറച്ചുവെന്നും തീരദേശങ്ങളില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇടത് പാര്‍ട്ടികള്‍ക്ക് പിന്തുണയുണ്ടെന്നും മുന്നണി കണക്കാക്കുന്നു. കൊല്ലം, മാവേലിക്കര, കോഴിക്കോട് എന്നിവിടങ്ങളില്‍ വിജയം പ്രതീക്ഷിക്കാമെന്നും മുന്നണി കരുതുന്നു. എന്നാല്‍ ബൂത്ത് തലങ്ങളില്‍ നിന്നുള്ള കൃത്യമായ കണക്കുകള്‍ കിട്ടിയ ശേഷം വരും ദിവസങ്ങളില്‍ തന്നെ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതൃയോഗങ്ങള്‍ ചേരും. ഇതിന് ശേഷമായിരിക്കും അന്തിമ കണക്കുകള്‍ പുറത്തുവരിക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (2 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (18 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (25 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (32 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (40 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (54 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

Malayali Vartha Recommends