ഞെട്ടലോടെ റഷ്യ... റഷ്യയില്‍ യാത്രാ വിമാനത്തിന് തീപിടിച്ച സംഭവത്തില്‍ മരണം 41 ആയി; പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണത്തെ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടു

വളരെ പ്രതീക്ഷയോടെ റഷ്യയില്‍ നിന്നും പറന്നുയര്‍ന്ന സുഖോയ് സൂപ്പര്‍ജെറ്റ് 100 വിമാനം പൊടുന്നനെ കത്തിയമര്‍ന്നു. വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണം 41 ആയി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി മുര്‍മാന്‍ക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പര്‍ജെറ്റ് 100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പറന്നുയര്‍ന്നയുടന്‍ തീപിടിച്ചതിനെ തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാന്‍ഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടര്‍ന്നിരുന്നു.
തീപിടിച്ച വിമാനം ലാന്‍ഡ് ചെയ്യുന്നതും തീ ആളിപ്പടരുന്നതും എമര്‍ജന്‍സി കവാടത്തിലൂടെ യാത്രക്കാരില്‍ ചിലര്‍ പുറത്തെത്തുന്നതുമായ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.
37 യാത്രക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. 11 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
ടേക്ക്ഓഫിനു ശേഷം ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലനിറത്തുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ വന്ന വിഡിയോ ദൃശ്യങ്ങളില്‍, തീപിടിച്ച നിലയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ട് ഓടുന്നത് കാണാമായിരുന്നു. യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























