കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിന്റെ ബോഡിയില്‍ പരസ്യം പതിച്ചിട്ടുള്ളതിനെ തുടര്‍ന്ന് ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു

ബെംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്കുളള കേരള ആര്‍.ടി. സി സ്‌കാനിയ ബസ് കര്‍ണാടക മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.
ബസില്‍ പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആര്‍.ടി.ഒ നടപടി എടുത്തത്.
ബസിന്റെ ബോഡിയില്‍ പരസ്യം പതിച്ചിരിക്കുന്നത് അനുവദനീയമല്ലെന്നതാണ് നടപടിയ്ക്കു കാരണമായി പറഞ്ഞിട്ടുള്ളത്.
ഇതാദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് നേരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്.
മേലുദ്യോഗസ്ഥര്‍ ഇടപെടാതെ ബസ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആര്‍ ടി ഓ ഓഫീസില്‍ തുടരുകയാണ്.
കല്ലട ബസ് വിഷയത്തിന്റെ പശ്ചാത്താലത്തില്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ബെംഗളൂരു മലയാളികള്‍ക്കാണ് നടപടി ദോഷം ചെയ്യുക.
https://www.facebook.com/Malayalivartha



























