Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചൂർണികര വ്യാജരേഖ കേസിൽ പ്രതികളെ രക്ഷിക്കാൻ നീക്കം; മുൻകൈയെടുക്കുന്നത് സർക്കാർ വൃത്തങ്ങൾ

14 MAY 2019 06:23 PM IST
മലയാളി വാര്‍ത്ത

ചൂർണ്ണിക്കര പഞ്ചായത്തിലെ ഭൂമി വ്യാജരേഖ നിർമ്മാണവുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്യപ്പെട്ട അരുൺ കുമാർ എൻ.ജി.ഒ. അസോസിയേഷന്റെ സജീവ പ്രവർത്തകൻ. എന്നാൽ കേസ് അരുൺ കുമാറിൽ മാത്രം ഒരുക്കി കൂട്ടുപ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ തലത്തിൽ നടക്കുന്നത്.

സ്വഭാവദൂഷ്യത്തിന്റെ പേരിൽ മുൻ അഭ്യന്ത്യര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്റ്റാഫിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇദ്ദേഹത്തിന് കഴിഞ്ഞ 5 വർഷത്തിലേറെക്കാലമായി സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അസോസിയേഷൻ പ്രസിഡന്റിന്റെ വിശദീകരണമെങ്കിലും അത് ശരിയല്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ തന്നെ വ്യക്തമാക്കുന്നു.

അരുൺ കുമാർ മുമ്പും ഇത്തരം കേസുകളിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ സാമ്പത്തിക താത്പര്യം ഉൾപ്പെടെ നിരവധി കേസുകൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫിൽ അസോസിയേഷൻ തന്നെ അംഗമാക്കി. മന്ത്രിയുടെ സ്റ്റാഫിലെത്തിയ അരുൺ കുമാർ മന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുകയും മന്ത്രിയെ കൈയിലെടുത്ത് തന്റെ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കാർ ശ്രമിക്കുകയും ചെയ്തു. റവന്യു വകുപ്പിൽ മന്ത്രിക്ക് താത്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ അഗ്രഗണ്യനായിരുന്നു അരുൺ. റവന്യു കാര്യങ്ങൾ മന:പാഠമായിരുന്ന അരുണിന് വകുപ്പിൽ എന്ത് ചെയ്യാനും കഴിയുമായിരുന്നു.

എന്നാൽ അസോസിയേഷൻ ഇപ്പോൾ കാലു മാറി. വ്യാജരേഖ നിർമ്മാണം അതീവ ഗുരുതരമാണെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തന്നമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ് എൻ കെ ബെന്നി ആവശ്യപ്പെട്ടു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ നിരവധി പേർ വിവിധ മന്ത്രിമാരുടെ ജീവനക്കാരായി പണിയെടുത്തിരുന്നു. മന്ത്രിമാരുടെ ഓഫീസിൽ പ്രവർത്തിക്കുമ്പോൾ ഫയലുകളിൽ ആവശ്യാനുസരണം ഇടപെടാൻ കഴിയും. ഏത് ഫയലും യഥേഷ്ടം വളച്ചും തിരിച്ചും തീരുമാനമെടുപ്പിക്കാനും സാധിക്കും. ഇത്തരം സന്ദർഭങ്ങളിലാണ് അഴിമതിക്ക് കളം ഒരുങ്ങുന്നത്. ഇതിന് മന്ത്രിമാരുടെ പിന്തുണ കൂടിയാകുമ്പോൾ എന്തും ചെയ്യാം എന്ന അവസ്ഥ കൈവരും.

കഴിഞ്ഞ അസോസിയേഷൻ സമ്മേളനത്തിൽ പോലും അരുൺ സജീവമായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു. റവന്യു വകുപ്പിലെ പല രേഖകളും കമ്പ്യൂട്ടർ വത്കരിക്കപ്പെട്ടതല്ല. അതിനാൽ തന്നെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ചൂർണികരയിൽ നടന്നത് ഇത്തരം സംഭവങ്ങളാണ്. പണ്ട് മൂന്നാറിൽ രവീന്ദ്രൻ എന്ന തഹസിൽദാർ രവീന്ദ്രൻ പട്ടയം എന്ന പേരിൽ പട്ടയം നൽകിയിരുന്നു. എന്നാൽ വിവാദങ്ങൾ അവസാനിച്ചതോടെ രവീന്ദ്രൻ രക്ഷപ്പെട്ടു. റവന്യു വകുപ്പിലെ അനേകം താപ്പാനകളിൽ ഇവരൊക്കെ വെറും കുഴിയാനകൾ മാത്രം. ഒരു അരുൺകുമാർ മാത്രം വിചാരിച്ചാൽ വൻ ക്രമക്കേടുകൾ നടത്തുക എളുപ്പമല്ല. അതൊരു ചങ്ങലയാണ്.അങ്ങനെയുള്ള ചങ്ങലയിൽ തൂങ്ങി അഴിമതിക്കാർ രക്ഷപ്പെടും.

സർക്കാർ മാറിയാലും അഴിമതിക്കാരെ രക്ഷപ്പെടുത്തുകയെന്ന സവിശേഷ സാഹചര്യം കേരളത്തിലുണ്ട്. അതാണ് ചൂർണികയിൽ പരീക്ഷിച്ച് വിജയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends