Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

എക്സിറ്റ് പോൾ ശരിയെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള

20 MAY 2019 06:47 PM IST
മലയാളി വാര്‍ത്ത

എക്സിറ്റ് പോൾ ശരിയെങ്കിൽ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളുടെ നാടായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. 1977ന് സമാനമായി ദേശീയ രാഷ്ട്രീയത്തിന് വിപരീതമായി കേരളം പ്രതികരിച്ചു. കേരളത്തിൽ നിന്നും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാകുമെന്നും 17% വോട്ട് കിട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യു.ഡി.എഫിന് മുന്നേറ്റമുണ്ടായാൽ ഉത്തരവാദി എൽഡിഎഫ് ആയിരിക്കുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് പറഞ്ഞു.

17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. എന്നാൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണു എക്സിറ്റ് പോൾ സർവേഫലം. വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും.

രണ്ടിടത്തു ഫോട്ടോഫിനിഷായിരിക്കും. മധ്യകേരളത്തിൽ ആറിൽ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമാണ്. ഒരു സീറ്റിൽ ഫോട്ടോ ഫിനിഷ്. തെക്കൻ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലത്തിൽ ഫോട്ടോ ഫിനിഷുമാണ്. തിരുവനന്തപുരത്ത് എൻഡിഎ നേരിയ മുൻതൂക്കം നേടുമെന്നും സർവേ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡെ– ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കും. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.

എന്നാൽ എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും സാധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ലെന്ന് കുമ്മനം രാജശേഖരൻ. മറ്റ് ചില മണ്ഡലങ്ങളിൽ കൂടി ബിജെപിക്ക് വിജയസാധ്യത ഉണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു,

തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാൻ ബിജെപിയ്ക്ക് ആകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോൾ പറയാൻ ആകില്ല . അങ്ങനെ നടന്നിട്ടുണ്ടെങ്കിലും ബി ജെ പിയുടെ സാധ്യതയെ ബാധിക്കില്ല. ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുകയെന്നും കുമ്മനം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞായഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ തെറ്റാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. എൻഡിഎക്ക് മികച്ച വിജയം പ്രവചിക്കപ്പെട്ടതിനു പിന്നാലെയാണ് ശശി തരൂർ എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്ട്രേലിയയിൽ അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പ് ചൂണ്ടിക്കാണിച്ചാണ് തരൂർ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്നാണ് തന്റെ വിശ്വാസം. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇന്ത്യയിലെ വോട്ടർമാർ തങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ടുചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആണെന്ന് സംശയിക്കുന്നവരാണ് ഭയക്കുന്നവരാണ് അവർ. യഥാർത്ഥ റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (21 minutes ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (31 minutes ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (1 hour ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (2 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (3 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (3 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (5 hours ago)

Malayali Vartha Recommends