മൂന്നു വര്‍ഷം മുമ്പു രണ്ടു കോടി ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി

മൂന്നു വര്‍ഷം മുമ്പ് രണ്ടു കോടി രൂപ ലോട്ടറിയടിച്ചയാളെ മരിച്ചനിലയില്‍ കെണ്ടെത്തി. തോട്ടേംചാലിലെ മേനോമ്പറമ്പില്‍ എം.ടി.വിജയനെ(52)യാണു വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ മകനാണു മൃതദേഹം ആദ്യം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: രാജമ്മ. മക്കള്‍: വിപിന്‍, വിദ്യ. മരുമകന്‍: ലിനീഷ് (കോഴിക്കോട്).
2012 ലാണ് ഇദ്ദേഹത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പൂജ ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മനമായ രണ്ടുകോടി രൂപയും ഇന്നോവ കാറും ലഭിച്ചത്. ആലക്കോട് രയരോം നായരുമൂലയില്‍ സ്വദേശിയായ ഇദ്ദേഹം ലോട്ടറിയടിച്ചതിനെത്തുടര്‍ന്ന് 2013 ജൂണില്‍ പാലാവയല്‍ തോട്ടേംചാലിലേക്കു താമസം മാറുകയായിരുന്നു.
ലോട്ടറിയടിച്ച തുകയുപയോഗിച്ചു മൂന്നേക്കര്‍ സ്ഥലവും വീടും വാങ്ങിയിരുന്നു. സ്ഥിരം മദ്യപിച്ചു വീട്ടിലെത്തി ഇയാള്‍ വഴക്കിടാറുണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. കുടുംബകലഹത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരു മാസമായി ഭാര്യയും മകനും അമ്മവീട്ടിലായിരുന്നു താമസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























