കേശവേന്ദ്രയും ഒരു മനുഷ്യനല്ലെ... കെഎസ്‌യുക്കാരും സര്‍ക്കാരും ചെയ്തത് ശരിയാണോ? ഇതാ മറ്റൊരു തലവേദന കൂടി

പ്ലസ് ടു ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കേശവേന്ദ്ര കുമാര്‍ ഐഎഎസിന്റെ ദേഹത്ത് കെഎസയുക്കാര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതില്‍ ഐ.എ.എസ് അസോസിയേഷന് അതൃപ്തി . സാധാരണ കുടുംബത്തില്‍ നിന്നും സ്വന്തമായി അദ്ധ്വാനിച്ച് പഠിച്ച് ക്ലര്‍ക്കില്‍ തുടങ്ങിയ ജീവിതമാണ് കേശവേന്ദ്ര കുമാറിന്റെത്. പുതുതലമുറയ്ക്ക് പാഠപുസ്തകമാകേണ്ട ഒരു വ്യക്തിയുടെ നേര്‍ക്കാണ് കരി ഓയില്‍ ഒഴിച്ചത്. കേശവേന്ദ്ര എന്ന മാതൃക പുരുഷനോട് സര്‍ക്കാറിന്റെ സമീപനം തെറ്റായ രീതിയിലാണോ എന്നത് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളത്തില്‍ ജനങ്ങളില്‍ നിന്നും കേശവേന്ദ്രയ്ക്കു ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല . കരി ഓയില്‍ കേസ് പിന്‍വലിച്ചത് ആര്‍ക്ക് വേണ്ടി എന്നത് ഇപ്പോഴും വ്യക്തമല്ല. കെഎസ്‌യുക്കാര്‍ പ്രതികളെ തള്ളിപ്പറഞ്ഞത് എന്ത് കാരണം കൊണ്ട് ? അസോസിയേഷനോട് ആലോചിക്കാതെ കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ പ്രധാന കാരണമെന്താണ് ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മറുപടി കിട്ടേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട് പ്രതിഷേധം അറിയിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് പിന്‍വലിക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കേശവേന്ദ്ര കുമാറും പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി അറിയിച്ചിരിക്കുന്നത്.
കേസ് പിന്‍വലിക്കുന്നതിനായി പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച പരാതി പിന്‍വലിക്കല്‍ ഹര്‍ജിയില്‍ അടുത്തമാസം അഞ്ചിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പറയും. 2012 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സിപ്പി നൂറുദ്ദീന്‍, പ്രവര്‍ത്തകരായ അജിനാസ്, അന്‍സാര്‍, ഷമീം, ശ്രീലാല്‍, വിഘ്‌നേശ്, ഷാനവാസ്, സാദിഖ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ തുടര്‍ന്ന് സിപ്പി നൂറുദ്ദീനെ കെ.എസ്.യുവില്‍ നിന്ന് പുറത്താക്കി. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണ് അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചത്. കേസന്വേഷിച്ചിരുന്ന അന്നത്തെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍ 2013 മാര്‍ച്ച് 13ന് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























