Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വച്ചത് യോഗിക്ക് കൊണ്ടത്... തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കിലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റുപിടിച്ച് മാധ്യമ പ്രവര്‍ത്തകര്‍; തോറ്റതിന്റെ അരിശം മാറാതെ ഒളിയമ്പെയ്ത് രാഹുല്‍ 

12 JUNE 2019 11:45 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും പരാജയത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും പരാജയത്തിന്റെ കാരണക്കാരായവരെ തെരഞ്ഞ് പിടിക്ക് ആക്രമിക്കുകയാണ് രാഹുല്‍ ഗാന്ധി. മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ പറഞ്ഞതില്‍ പോലും വിപരീത അര്‍ത്ഥം കണ്ടെത്തുകയാണ് മാധ്യമ പ്രവര്‍ത്തകര്‍. 

തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെയെന്നാണ് പരിഹാസ രൂപേണ രാഹുല്‍ ഗാന്ധി പറഞ്ഞത്.

എന്നെക്കുറിച്ച് വ്യാജ റിപ്പോര്‍ട്ടും വാര്‍ത്തയും ഫയല്‍ ചെയ്യുന്ന, ബിജെപി ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകളുടെ വലിയ കുറവ് വരും. എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഒപ്പം, യു.പി മുഖ്യമന്ത്രി ബുദ്ധിയില്ലാതെയാണ് പെരുമാറിയിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അതേസമയം രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരെ പല പത്രക്കാരും രംഗത്തെത്തിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം തങ്ങളുടെ തലയില്‍ കയറ്റി വയ്‌ക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. 

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്.

എന്നാല്‍, മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രശാന്ത് കനോജിയയുടെ ഭാര്യ ജിഗിഷ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ, മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയ്ക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഈ കേസില്‍ അറസ്റ്റും പത്ത് ദിവസത്തിലധികം നീണ്ട റിമാന്‍ഡും എന്തിനെന്ന് ജസ്റ്റിസ് രസ്‌തോഗി തിരിച്ചു ചോദിച്ചു. 'കനോജിയയെന്താ കൊലക്കേസ് പ്രതിയാണോ? എന്തടിസ്ഥാനത്തിലാണിത്?'', എന്നായിരുന്നു കോടതിയുടെ ചോദ്യം. തുടര്‍ന്ന് വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇത്തരം ഇടപെടലുണ്ടായാല്‍ അതില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാമെന്നും അതില്‍ കീഴ്!വഴക്കത്തിന്റെ പ്രശ്‌നമില്ലെന്നും നിരീക്ഷിച്ച സുപ്രീംകോടതി, മാധ്യമപ്രവര്‍ത്തകനെ ഉടനടി ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയായിരുന്നു.

എന്നാല്‍, ദൈവത്തിനും മതത്തിനുമെതിരെ പ്രകോപനപരമായ ട്വീറ്റുകള്‍ പ്രശാന്ത് കനോജിയ എഴുതിയിട്ടുണ്ടെന്നും അതിനാല്‍ ഐപിസി 505ാം വകുപ്പ് കൂടി ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. മാധ്യമപ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മകളും എഡിറ്റേഴ്‌സ് ഗില്‍ഡും ഉടനടി ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends