കേന്ദ്രമന്ത്രി വി. മുരളീധരന്‍ അങ്കം തുടങ്ങി; മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം നൈജീരിയയിലേക്ക്

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മന്ത്രിയായ ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിൽ. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം നൈജീരിയയിലേക്ക് പോയി. ഇന്ന് അബൂജയിൽ നടക്കുന്ന ജനാധിപത്യ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന മുരളീധരൻ ആഫ്രിക്കൻ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും.
നാളെ അദ്ദേഹം ലാഗോസ് സന്ദർശിക്കും. അബൂജയിലെയും ലാഗോസിലെയും ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കും. പ്രതിരോധ, വാണിജ്യ മേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഒായിൽ, എൽ.എൻ.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയിൽ നിന്നാണ്.
മുന്‍ എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായിരുന്ന വി. മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയും മുരളീധരനാണ്. 2009-ല്‍ കോഴിക്കോടുനിന്ന് ലോക്‌സഭയിലേക്കും 2016-ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമായ അദ്ദേഹം 2018-ല്‍ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തി.
https://www.facebook.com/Malayalivartha


























