Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്

12 JUNE 2019 04:07 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി. അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. കോടതി വിധി അന്തിമമാകുന്നത് വരെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകരുതെന്നും അദ്ദേഹം കണിച്ചുകുളങ്ങരയില്‍ ആവശ്യപ്പെട്ടു. പരാജയത്തിന് ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ട്. എല്‍.ഡി.എഫിന് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണ്. എന്‍.എസ്.എസിന് മാടമ്പിത്തരമാണ്. കാറ്റ് നോക്കി തൂറ്റുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിപ്ലവ പാര്‍ട്ടികള്‍ ജാതി നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ദുരവസ്ഥയാണ്. ആലപ്പുഴയില്‍ സി.പി.എം ആരിഫിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് മുസ്്‌ലിം വോട്ട് ബാങ്ക് നോക്കിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 2024ലും നരേന്ദ്രമോദി തന്നെ രാജ്യം ഭരിക്കുമെന്നും രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നിട്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും ഗതാഗത തടസ്സം സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് എല്‍ഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന തെരഞ്ഞടുപ്പ് അവലോകന യോഗത്തില്‍ ശബരിമല തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് എല്‍.ഡി.എഫ് വിലയിരുത്തിയതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ശബരിമല യുവതീപ്രവേശനത്തെ വെള്ളാപ്പള്ളി തുടക്കം മുതലേ എതിര്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ച് പോരുന്നത്. അത് തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇങ്ങിനെയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പലതവണ പറഞ്ഞു. വിധി നടപ്പാക്കാന്‍ ധൃതി കാട്ടിയ മുഖ്യമന്ത്രിയെ അദ്ദേഹം കുറ്റപ്പെടുത്തുന്നേയില്ല. എല്‍.ഡി.എഫിലെ ഘടകക്ഷികള്‍ക്കെല്ലാം ഉത്തരവാദിത്തം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പരാജയകാരണം ശബരിമല തന്നെയാണെന്ന് ലോക് താന്ത്രിക് ജനതാദള്‍ എല്‍.ഡി.എഫ് യോഗത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജും ഇതേ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായി മുഖ്യമന്ത്രി സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. 

അടിസ്ഥാന വര്‍ഗത്തിന്റെ ജീവിത നിലവാരം ഉയര്‍ത്താനോ ഒപ്പം കൂട്ടാനോ കഴിയാത്തത് കൊണ്ടാണ് ഇടത്പക്ഷം പരാജയപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് ഇന്നുണ്ടായത്. ചില പാര്‍ട്ടികള്‍ പിളരുന്തോറും എം.എല്‍.എമാരും എം.പിമാരും കൂടുകയാണ്. അഞ്ച് ദേവസ്വം ബോര്‍ഡുകളിലും പിന്നോക്കക്കാര്‍ക്ക് അയിത്തമാണിപ്പോഴും. ക്ഷേത്ര പ്രവേശനം ഇപ്പോഴും യഥാര്‍ത്ഥ രീതിയില്‍ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് അന്ന് പറഞ്ഞത്. എന്നാല്‍ അതിന് വിപരീതമായാണ് പിന്നോക്കക്കാരായ യുവതികളെ ഉള്‍പ്പെടെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വെള്ളാപ്പള്ളി ഇന്ന് ആവശ്യപ്പെട്ടത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends