Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പള്ളിക്കാരെ പരിഹസിച്ചതിന് വടിയെടുത്ത് പിണറായി; ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും

12 JUNE 2019 08:33 PM IST
മലയാളി വാര്‍ത്ത

ക്രൈസ്തവസഭകളെ അധിക്ഷേപിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയ നടപടി ലളിതകലാ അക്കാദമി പിൻവലിച്ചേക്കും. കാർട്ടൂണിസ്റ്റ് സുഭാഷ് കെ.കെ. വരച്ച കാർട്ടൂണിനാണ് പുരസ്കാരം ലഭിച്ചത്. കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിക്കുന്നു എന്ന വിലയിരുത്തലിലാണ് അക്കാദമി എത്തിയത്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ലളിതകലാ അക്കാദമി വക പണി പിണറായിക്ക് കിട്ടിയത്. സി പി എം സഹയാത്രികനായ ചെയർമാൻ നേമം പുഷ്പരാജ് വല്ലാത്ത പ്രതിസന്ധിയിലായി .

ലളിതകലാ അക്കാദമി ഫ്രാങ്കോക്കെതിരെ വരച്ച കാർട്ടൂണിന് അവാർഡ് നൽകിയതോടെ സർക്കാരും പാർട്ടിയും വീണ്ടും പ്രതിസന്ധിയിലായി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്കാരിക കാര്യ മന്ത്രി എ. കെ. ബാലനിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. . പിണറായി സർക്കാരിന്റെ കഷ്ടകാലമെന്നോണം ക്രൈസ്തവ സഭയെ അപമാനിക്കുന്ന തരത്തിലായി പ്രകോപനം ഉണ്ടാക്കുന്ന ലളിതകലാ അക്കാദമിയുടെ പുരസ്‌കാര പ്രഖ്യാപനം.

ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്നാണ് ക്രൈസ്തവ സഭകൾ സിപിഎം നേതാക്കളെ അറിയിച്ചു. ശബരിമല വിഷയത്തിൽ ചൂടുവെള്ളത്തിൽ ചാടിയ സർക്കാരിനെ വിശ്വാസസമൂഹം വീണ്ടും പ്രതിസന്ധിയിലാക്കി.

ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നതായി പി.സി. ജോർജ് പറഞ്ഞു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നതെന്ന് ജോർജ് പറഞ്ഞു 

പുരസ്‌കാരം പിൻവലിച്ചു, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പുപറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണമെന്നാണ് സഭകളുടെ ആവശ്യം. അവർ അക്കാര്യം ബന്ധപ്പെട്ട വരെ അറിയിച്ചിട്ടുണ്ട്.

എന്നാൽ അവാർഡ് തീരുമാനിച്ചത് കമ്മിറ്റിയാണെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. തീരുമാനത്തിൽ സർക്കാർ കൈകടത്തിയിട്ടില്ല. മത ചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് എ. കെ. ബാലൻ പറഞ്ഞു. അവാർഡ് നിർണയം അക്കാദമി പുന: പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പൂവൻ കോഴിക്ക് ഫ്രാങ്കോ ബിഷപ്പിന്റെ മുഖം, കോഴിയുടെ നിൽപ്പ് പോലീസിന്റെ തലക്ക് മുകളിൽ, തൊപ്പി പിടിക്കുന്നത് പി.സി ജോർജും പി.കെ ശശി എം എൽഎയും എന്നതായിരുന്നു കാർട്ടൂൺ. ഫ്രാങ്കോയുടെ കൈയിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്റെ ചിത്രമാണ് കാർട്ടൂൺ നൽകിയിരിക്കുന്നത്. കേരള ശബ്ദത്തിന്റെ ഹാസ്യ കൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി തീർത്തും പ്രകോപിതനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (9 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (9 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (10 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends