ഇന്ത്യന്‍ ഇടതുപക്ഷ പാളയത്തിന്റെ അപൂര്‍വ്വവ്യക്തിത്വം എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ല ; സ്ത്രീ കരുത്തിന്റെ മുഖ്യ പ്രതിനിധിയായ കെ ആർ ഗൗരിയമ്മ തുറന്നടിക്കുന്നു

ആണ്‍കോയ്മ അനുവദിച്ച പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കാന്‍ പോലും ധൈര്യമില്ലാതിരുന്ന കാലത്ത് ജനിക്കുകയും സ്ത്രീയെന്നാല്‍ ഇപ്രകാരം ആകണമെന്ന സമൂഹത്തിന്റെ വാര്‍പ്പ് മാതൃകകളെയെല്ലാം പിന്തള്ളി പോരാടുകയും ചെയ്ത പെണ് ബോധ്യമാണ് ഗൗരിയമ്മ. തെറ്റിനെ ഉറക്കെ വിളിച്ചു പറയുകയും തെറ്റിനെ ജീവിതത്തിൽ ഉണ്ടായ എല്ലാ വെല്ലുവിളികളെയും പുഷ്പം പോലെ അതീജീവിച്ചയാളാണ് ഗൗരിയമ്മ . ഇതായിപ്പോൾ തന്റെ നിലപാടുകളിലും തുറന്നുപറച്ചിലുകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് . ഇന്ത്യന്‍ ഇടതുപക്ഷ പാളയത്തിന്റെ അപൂര്‍വ്വതകളില്‍ ഒന്നായ കെ ആർ ഗൗരിയമ്മ .
ഇപ്പോൾ , മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖത്തുനോക്കി, സി.പി.എം തനിക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗൗരിയമ്മ. 1987ല്‍ ഇടതുപക്ഷത്തിെന്റ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നത് കേരം തിങ്ങും കേരള നാട് കെ.ആര്. ഗൗരി ഭരിക്കട്ടെയെന്നായിരുന്നു. എന്നാൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് വന്ന താന്‍ എന്തുകൊണ്ടോ മുഖ്യമന്ത്രിയായില്ല. ജന്മശതാബ്ദിയാഘോഷത്തിന് നന്ദിപറയുന്നതിനിടെയായിരുന്നു ഗൗരിയമ്മ ഇങ്ങനെ പറഞ്ഞത് .
ഇ.എം.എസിെനക്കാള് പാര്‍ട്ടിയില്‍ താനേറെ ഇഷ്ടപ്പെടുന്ന നേതാവ് പി. കൃഷ്ണ പിള്ളയാണെന്നും ഗൗരിയമ്മ വ്യക്തമാക്കി.മുഖ്യമന്ത്രിയാക്കിയില്ലെങ്കിലും ആ സര്‍ക്കാറില്‍ താന്‍ മികച്ച വ്യവസായ മന്ത്രിയായിരുന്നു. താനൊരു മൂശ്ശേട്ടയാണെന്നും വാശിക്കാരിയാണെന്നും തുറന്നുപറയാനും ഗൗരിയമ്മ മടിച്ചില്ല. കാറില്ലാത്ത എം.വി. രാഘവനും പിണറായി വിജയനും തെന്റ കാറില്‍ പണ്ട് സൗജന്യ യാത്ര നടത്തി വീട്ടില്‍ വന്ന് ഇറച്ചി കൂട്ടി ഭക്ഷണം കഴിച്ച് പോകുമായിരുന്നുവെന്ന് ഗൗരിയമ്മ പറഞ്ഞതോടെ വേദിയും സദസ്സും പൊട്ടിച്ചിരിയിലാണ്ടു.ഇറച്ചിയല്ല കരിമീനാണെന്ന് തിരുത്തി മുഖ്യമന്ത്രിയും അതില്‍ പങ്ക് ചേര്‍ന്നു.
ഗൗരിയമ്മയുടെ പ്രസംഗം കേള്‍ക്കണമെന്ന് മുഖ്യമന്ത്രിതന്നെയാണ് ആവശ്യപ്പെട്ടത്. പ്രായത്തിെന്റ അവശതകളൊന്നും പ്രകടിപ്പിക്കാതെ അരമണിക്കൂറിലേറെ നിന്നുകൊണ്ടുതന്നെ ഗൗരിയമ്മ സംസാരിച്ചത് ഏവെരയും അദ്ഭുതപ്പെടുത്തി.ജീവിതഘട്ടത്തിലാകെ ബോധത്തെളിച്ചത്തോടെയും പരാധീനത്തിലല്ലാതെയും മറ്റുള്ളവര്‍ക്ക് സഹായകരമായും ഗൗരിയമ്മക്ക് കഴിയാനാകുന്നതിെന്റ സന്തോഷം പങ്കുവെച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെന്റ കരുത്തയായ ഗൗരിയമ്മ നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായതും ജെ.എസ്.എസ് രൂപവത്കരിക്കുക വഴി ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ആ രാഷ്ട്രീയമാറ്റം ഗൗരിയമ്മയെ സ്നേഹിച്ചവരെവരെ വേദനിപ്പിെച്ചങ്കിലും സമീപകാലത്ത് അവര്‍ വീണ്ടും പാര്‍ട്ടിയോട് സഹകരിക്കുന്ന നിലയിലേക്കെത്തിയത് ഇടതുപക്ഷത്തെ സ്നേഹിക്കുന്ന പുരോഗമന സാമൂഹിക ശക്തികള്‍ക്കാകെ സന്തോഷമായെന്നും അേദ്ദഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























