Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അതും തിരിച്ചു കൊത്തുന്നു... സിപിഎമ്മിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത അഭിമന്യു ഇപ്പോള്‍ തിരിച്ചടിയാകുന്നു; അഭിമന്യു വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം; കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് പിതാവ്

25 JUNE 2019 12:05 PM IST
മലയാളി വാര്‍ത്ത
മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായി. സിപിഎമ്മിനെ സംബന്ധിച്ച് അഭിമന്യുവിന്റെ പേരില്‍ കിട്ടിയ മൈലേജ് വളരെ വലുതാണ്. കേരള സമൂഹം മൊത്തം അഭിമന്യുവിന് വേണ്ടി ഒറ്റക്കെട്ടായി നിന്നു. അതിന്റെ ഗുണഫലം പാര്‍ട്ടിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കുടുംബക്കാര്‍ തന്നെ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിമന്യു കൊലപ്പെട്ടിട്ട് ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാത്തതിനെതിരെയാണ് കുടുംബം പരസ്യമായി രംഗത്തെത്തിയത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന വിമര്‍ശനവുമായാണ് അഭിമന്യുവിന്റെ കുടുംബം പരസ്യ പ്രതികരണം നടത്തിയത്. 

മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ പറഞ്ഞു. 

അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമയെ കുറച്ച് മന്ത്രി എംഎം മണി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിനടിയില്‍ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടു. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാനായി. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്നുമാണ് അമ്മാവന്‍ കമന്റ്.

കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയെന്ന് പറയപ്പെടുന്ന ഷഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

എറണാകുളം മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കഥ പറയുന്ന 'നാന്‍ പെറ്റ മകനെ' എന്ന സിനിമയുടെ ആദ്യപ്രദര്‍ശനം കാണാന്‍ അഭിമന്യുവിന്റെ മാതാപിതാക്കളും സിനിമയുടെ അണിയറപ്രവര്‍ത്തകരും തിരുവനന്തപുരം ലെനിന്‍ സിനിമാസില്‍ എത്തിയിരുന്നു. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.

'നാന്‍ പെറ്റ മകനെ എന്‍ കിളിയെ' എന്ന അഭിമന്യുവിന്റെ അമ്മയുടെ തേങ്ങല്‍ ഇപ്പോഴും കേരളം മറന്നിട്ടുണ്ടാകില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷരുടെയും കണ്ണുകള്‍ നിറഞ്ഞു. തീയേറ്ററിന് പുറത്തേക്കിറങ്ങിയ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല. മന്ത്രി എം.എം മണിയും സിനിമ കാണാന്‍ തീയറ്ററിലെത്തിയിരുന്നു.

നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മിനോണ്‍ ആണ് അഭിമന്യുവായി അഭിനയിക്കുന്നത്. അഭിമന്യുവിന്റെ ജീവിതം നിറഞ്ഞ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്യമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്ക്. റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജി എസ് പാലമേല്‍ ആണ് സംവിധാനം ചെയ്തത്.     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (14 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (18 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (28 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

Malayali Vartha Recommends