യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പൂവച്ചലില്‍ യുവതിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത് മരിച്ചനിലയില്‍ കണ്ടെത്തി. പൂവച്ചല്‍ മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെയില്‍ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























