യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ ഇഷ്ടിക വ്യാപാരിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍.. സേലം ഓമലൂരില്‍ വി.ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യയായ സുജിത ശ്രീയെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഓമലൂര്‍–ശങ്കരി റോഡില്‍ ആറ്റുകാര്‍ന്നൂര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ചയാണ് ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു ഭൂപതി.
രാവിലെ താനും ഭര്‍ത്താവും ക്ഷേത്രത്തില്‍ പോകുന്നതിനിടെ മോഷ്ടാക്കള്‍ കാര്‍ തടഞ്ഞ് ഭൂപതിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് സുജിത ആദ്യം പൊലീസിനു നല്‍കിയ മൊഴി. അജ്ഞാതരായ മൂന്നുപേര്‍ ഭൂപതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നും തുടര്‍ന്ന് തന്റെ 12 പവന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞെന്നുമാണ് സുജിത പൊലീസിനോടു പറഞ്ഞതെന്ന് ഓമലൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എം. ഷണ്‍മുഖം പറഞ്ഞു. എന്നാല്‍ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് ഭൂപതിയുടെ കൊലപാതകത്തിനു പിന്നിലെ സത്യം പുറത്തുവന്നത്. ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്കളും സുജിതയുടെ മൊഴിയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഭൂപതിയും സുജിതയും പതിവായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ സന്തോഷ് രാജ് എന്നയാളുമായി സുജിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും സുജിതയും ഭൂപതിയും തമ്മില്‍ വഴക്കുണ്ടായിരുന്നു. തര്‍ക്കത്തിനിടെ സുജിത ഭൂപതിയെ തള്ളി താഴെയിട്ടു. തലയിടിച്ചുവീണ ഭൂപതിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ബോധരഹിതനാകുകയും ചെയ്തു. ഇതോടെ സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേര്‍ന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ആറ്റുകാര്‍ന്നൂരിലെത്തിച്ച ശേഷമാണ് കവര്‍ച്ചനാടകം സൃഷ്ടിച്ച് പൊലീസിെന അറിയിച്ചത്. 13കാരനായ മകനും ഭൂപതിയെ കൊലപ്പെടുത്താന്‍ സഹായിച്ചെന്ന് പൊലീസ് പറയുന്നു. സുജിതയെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























