കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്

സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നില്‍ മതശാസനകള്‍ പാടില്ലെന്നും മുസ്ലിങ്ങള്‍ തന്നെ കാന്തപുരത്തിന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കരുത്. വിഷയത്തില്‍ യുഡിഎഫിനുള്ളിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യട്ടെയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. കാന്തപുരത്തെ പരസ്യമായി തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ മുസ്ലിം സംഘടനകള്‍ക്കും ലീഗിലെ ഒരു വിഭാഗത്തിനും കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണം അപക്വമെന്നും പിന്‍വലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























