Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കള്ളനെന്ന് വിളിക്കുന്നില്ല; താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു; ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ് വൈറൽ

25 JUNE 2019 03:00 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ വൈറലായി, തന്റെ ഗവേഷണ വിവരങ്ങള്‍ സൂക്ഷിച്ച ലാപ് ടോപ് മോഷ്ടിച്ചയാളോട് അഭ്യർത്ഥനയുമായി എത്തിയ ഗവേഷക വിദ്യാർത്ഥിയുടെ ഫേസ്ബുക്‌പോസ്റ്റ്. അദ്ധ്യാപികയും ഗവേഷകയുമായ ജിഷ പള്ള്യയ‌ത്താണ് ഫേസ്ബുക്‌പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. 'താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ് ടോപ് എനിക്ക് തിരിച്ച്‌ തരിക. അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക. കുറ്റവാളിയാക്കാന്‍ താല്‍പ്പര്യമില്ലെന്നും ലാപ് ടോപ് തിരിച്ചു തരുന്നില്ലെങ്കില്‍ നിയമ പരമായി മുന്നോട്ട് പോകുമെ'ന്നും ജിഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ... വെള്ളിയാഴ്ച്ച സ്ക്കൂള്‍ വിട്ട് മാടായിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളാണ് ഇത്.. ഈ വീട്ടിലെ ആള്‍താമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാന്‍ എന്നിങ്ങനെ മൂന്ന് സ്ത്രീകള്‍ മാത്രം താമസിച്ചു വരുന്ന വീടാണിത്.. ഈ കാലയളവിനുളളില്‍ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിര്‍ന്നതിന് എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാന്‍ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ധങ്ങളായിരിക്കും ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്... താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു.. വിത്തമെന്തിന് മനുഷ്യന് വിദ്യ കൈവശമാവുകില്‍.. എന്ന ഉള്ളൂരിന്റെ വരികള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക് വണ്ടി കയറിയത്.. നിങ്ങള്‍ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter.. അതൊക്കെ അവിടെ ഇരിക്കട്ടെ.. അതിന്റെ കൂടെ നിങ്ങള്‍ എന്റെ ഒരു Lenovo Serial No.SPF09R3SE. mechine Type:G4080] ലാപ്പ്ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച്‌ തരിക... നിങ്ങളെ ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് ജീവിതപ്രശ്നങ്ങള്‍ ആണെങ്കില്‍ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച്‌ തരിക.. അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തില്‍ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നില്‍ നിര്‍ത്താന്‍ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും ഫേസ്ബുക്കിൽ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (22 minutes ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (30 minutes ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (38 minutes ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (48 minutes ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (55 minutes ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (1 hour ago)

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (1 hour ago)

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ത  (1 hour ago)

ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്  (2 hours ago)

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (2 hours ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (2 hours ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (2 hours ago)

Malayali Vartha Recommends