Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു; പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍

25 JUNE 2019 01:34 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: പുതിയ കാലഘട്ടത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. ആരോഗ്യ രംഗത്ത് ഇരു വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിപാ വൈറസ് ബാധ സമയത്തും പ്രളയ സമയത്തും ഈ കൂട്ടായ്മ നമ്മള്‍ കണ്ടതാണ്. രോഗ പ്രതിരോധ രംഗത്തും ആശുപത്രികളില്‍ പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിലും ഈ വകുപ്പുകള്‍ ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി നല്‍കുന്ന 2017-18 ലെ ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആര്‍ദ്രം പദ്ധതി കേരളത്തിന്റെ വികസനത്തിന്റെ നാഴിക കല്ലാണ്. ഇത് പൊതുജനാരോഗ്യ രംഗത്തെ ഉണര്‍വാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കു കീഴിലും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്റെ കീഴിലുമുള്ള ആശുപത്രികളില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്യ ബോധത്തിലൂടെയുള്ള ഇടപെടലിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ വലിയ മാറ്റം കാണാന്‍ സാധിക്കുമെന്നും മന്ത്രി എ.സി. മൊയ്തീന്‍ വ്യക്തമാക്കി.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത സ്വാഗതമാശംസിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. പ്രിയ കെ.എസ്., ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ്, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ. തുളസി ടീച്ചര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായി.


മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കൊല്ലം, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കട്ടപ്പന, ഇടുക്കി ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ നീലേശ്വരം, കാസര്‍ഗോഡ് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ കിളിമാനൂര്‍, തിരുവനന്തപുരം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ കോഴിക്കോട്, കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ തൃശൂര്‍, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ അങ്കമാലി, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ റാന്നി, പത്തനംതിട്ട, ജില്ല ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ മുത്തോലി, കോട്ടയം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം നേടി.

ജില്ലാ പഞ്ചായത്ത് വിഭാഗത്തില്‍ മലപ്പുറം, മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൂത്താട്ടുകുളം, എറണാകുളം ജില്ല, ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല, ഗ്രാമ പഞ്ചായത്ത് വിഭാഗത്തില്‍ ആലപ്പാട്, കൊല്ലം ജില്ല എന്നിവ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.


ആര്‍ദ്ര കേരളം പുരസ്‌കാരം പൂര്‍ണ ലിസ്റ്റ്


സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - കൊല്ലം (10 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ - കൊല്ലം കോര്‍പ്പറേഷന്‍ ( 10 ലക്ഷം)
3. മുനിസിപ്പാലിറ്റി - കട്ടപ്പന, ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് - നീലേശ്വരം, കാസര്‍ഗോഡ് ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് - കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)


സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - കോഴിക്കോട് (5 ലക്ഷം രൂപ)
2. കോര്‍പ്പറേഷന്‍ - തൃശ്ശൂര്‍ ( 5 ലക്ഷം)
3. മുനിസിപ്പാലിറ്റി - അങ്കമാലി, എറണാകുളം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് - റാന്നി, പത്തനംതിട്ട ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് - മുത്തോലി, കോട്ടയം ജില്ല (7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - മലപ്പുറം (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി - കൂത്താട്ടുകുളം , എറണാകുളം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് - ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് - ആലപ്പാട്, കൊല്ലം ജില്ല (6 ലക്ഷം രൂപ)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം പള്ളിച്ചല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൂവച്ചല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഒറ്റൂര്‍ (2 ലക്ഷം രൂപ)

കൊല്ലം

ഒന്നാം സ്ഥാനം ക്ലാപ്പന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അഞ്ചല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പൂയപ്പള്ളി (2 ലക്ഷം രൂപ)

പത്തനംതിട്ട

ഒന്നാം സ്ഥാനം ചെന്നീര്‍ക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാരങ്ങാനം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം നാറാണമൂഴി (2 ലക്ഷം രൂപ)

ആലപ്പുഴ

ഒന്നാം സ്ഥാനം എടത്വാ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കടക്കരപ്പള്ളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചെറുതന (2 ലക്ഷം രൂപ)

കോട്ടയം

ഒന്നാം സ്ഥാനം മീനടം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുറവിലങ്ങാട് (2 ലക്ഷം രൂപ)

ഇടുക്കി

ഒന്നാം സ്ഥാനം കുടയത്തൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുട്ടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആലക്കോട് (2 ലക്ഷം രൂപ)

എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചോറ്റാനിക്കര (2 ലക്ഷം രൂപ)

ത്യശ്ശൂര്‍

ഒന്നാം സ്ഥാനം കാറളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നാട്ടിക(3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മേലൂര്‍ (2 ലക്ഷം രൂപ)

പാലക്കാട്

ഒന്നാം സ്ഥാനം കരിമ്പ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പല്ലശ്ശന (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ചാലിശ്ശേരി (2 ലക്ഷം രൂപ)

മലപ്പുറം

ഒന്നാം സ്ഥാനം എടക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തലക്കാട ്(3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാളികാവ ്(2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം കുരുവട്ടൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മേപ്പയ്യൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അഴിയൂര്‍ (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം കണിയാമ്പറ്റ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തൊണ്ടര്‍നാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മുപ്പൈനാട് (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്ഥാനം കേളകം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊളച്ചേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മൊകേരി (2 ലക്ഷം രൂപ)

കാസര്‍ഗോഡ്

ഒന്നാം സ്ഥാനം പൂല്ലൂര്‍പെരിയ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കളളാര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനത്തടി (2 ലക്ഷം രൂപ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends