Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം

25 JUNE 2019 08:24 PM IST
മലയാളി വാര്‍ത്ത

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം. തുടർച്ചയായ രണ്ടാം തവണയാണ് കേരളം രണ്ടാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ റിപ്പോർട്ടിലേത് പോലെ ഇത്തവണയും ഉത്തർപ്രദേശിന് തന്നെയാണ് അവസാന സ്ഥാനം. 2015-16 മുതൽ 2017 - 18 വരെയുള്ള കാലയളവിൽ ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് റിപ്പോർട്ട് തയ്യാറാക്കിയത്.

കേരളത്തിന് പുറമെ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 'ആരോഗ്യമുള്ള സംസ്ഥാനങ്ങൾ, വികസിത ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് നീതി ആയോഗ് വൈസ് ചെയർമാൻ ഡോ.രാജീവ് കുമാറാണ് പുറത്തിറക്കിയത്.

23 ഹെൽത്ത് ഇൻഡിക്കേറ്ററുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ആരോഗ്യ പരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. വലിയ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഹരിയാന,​ രാജസ്ഥാൻ,​ ജാർഖണ്ഡ് എന്നിവരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തേക്കാൾ ഹരിയാന, ജാർഖണ്ഡ‌്, ആസാം എന്നീ സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്‌ച വച്ചപ്പോൾ ചത്തീസ്ഗഡിന്റെ വളർച്ച നിരാശപ്പെടുത്തി. റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആരോഗ്യ മേഖലയിലെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന മന്ത്രാലയങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു . രാജ്യത്തുടനീളം ആരോഗ്യ മേഖലയുടെ സ്ഥിതി ശോചനീയമാണെന്നുള്ള മാധ്യമ വാർത്തകളെ തുടർന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

ബിഹാറിൽ മസ്തിഷ്ക മരണം ബാധിച്ച് നൂറ്റി മുപ്പതോളം കുട്ടികൾ മരിക്കുകയും, മതിയായ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ബിഹാറിലുണ്ടായ കുട്ടികളുടെ മരണത്തിന് പുറമെ , ഖൊരക്പൂരിലെ ഓക്സിജൻ ദൗർലഭ്യം മൂലം നവജാത ശിശുക്കൾ മരണമടഞ്ഞതും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ പാനല്‍, ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ മൃതശരീരങ്ങൾ ചുമലിലേറ്റിയും സെെക്കിളിലും കൊണ്ടുപോകുന്ന അവസരങ്ങളും മെഡിക്കൽ നെഗ്ലിജൻസ് മൂലം ആശുപത്രി വാതിൽക്കൽ പ്രസവങ്ങൾ നടക്കുന്നതും രാജ്യത്ത് സാധാരണയായി കണ്ടുവരുന്നതായും നിരീക്ഷിച്ചു.

രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും അടിയന്തര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണം ആരംഭിക്കാനാണ് നിർദേശം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ നടന്ന ആശുപത്രി മരണങ്ങളുടെ വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടാണ് വിവിധ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചത്. സംസ്ഥാനങ്ങൾക്ക് ആറ് ആഴ്ച്ചയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നാലാഴ്ച്ച സമയവുമാണ് അനുദിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (2 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (5 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (6 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (6 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (6 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (7 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (7 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (8 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (8 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (8 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (8 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (8 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (8 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (9 hours ago)

Malayali Vartha Recommends