കൊല്ലത്ത് സ്വകാര്യ ബസ് കണ്ടക്ടറായ കാമുകൻ സ്‌ക്രൂഡ്രൈവര്‍കൊണ്ട് അടിവയറ്റിൽ കുത്തി കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ...

കൊല്ലം ശാസ്താംകോട്ടയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. സ്വകാര്യ ബസ് കണ്ടക്ടര്‍ ഭരണിക്കാവ് ആയിക്കുന്നം ചരണിക്കല്‍ വീട്ടില്‍ അനന്തു (22)വാണ് പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേ സമയം അനന്തുവിനെ ചോദ്യം ചെയ്തതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് പ്രണയം നിരസിച്ചതിനല്ല കൊലപാതകശ്രമം എന്നാണ്. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ മറ്റ് ചില കാരണങ്ങളാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ കാരണമെന്നുമാണ് അനന്തു പോലീസിന് നല്‍കിയ മൊഴി.
എന്നാല്‍ പ്രണയം നിരസിച്ചതിനാലാണ് അനന്തു തന്നെ ആക്രമിച്ചത് എന്നാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം പോലീസിന് നല്‍കിയ മൊഴി. ജൂലായ് ഒന്നിന് പുലര്‍ച്ചെ 1.30 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ടെറസിലൂടെ വീട്ടില്‍ കടന്ന അനന്തു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അടിവയറ്റില്‍ കുത്തുകയായിരുന്നു.
നിലവിളി കേട്ട് മാതാപിതാക്കള്‍ അടുത്ത മുറിയില്‍ നിന്ന് ഓടി എത്തുമ്ബോഴേക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ഉടന്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha

























