Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ് നിയമസഭയില്‍

02 JULY 2019 03:40 PM IST
മലയാളി വാര്‍ത്ത

നിയമസഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെയായിരുന്നു വി.എസിന്റെ വിമർശനം. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് പറഞ്ഞു. അടുത്ത കാലത്ത് പോലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരള ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോലീസുമായി ബന്ധപ്പെട്ട സംഭവങ്ങളെ വിഎസ് രൂക്ഷ ഭാഷയിൽ വിമര്‍ശിച്ചത്.

പോലീസുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് പുറത്തുവരുന്ന സംഭവങ്ങള്‍ ഗൗരവതരമാണെന്ന് വിഎസ് പറഞ്ഞു. ഇത് ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും പോലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ നോക്കുമ്പോള്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന്ന്നും ഇങ്ങനെയുള്ള പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.

പോലിസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള തീരുമാനത്തിൽ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഉയർന്ന ജനസംഖ്യയുള്ളതും സങ്കീർണമായ പൊലീസിങ് ജോലിയുള്ളതുമായ നഗരങ്ങളിൽ മെട്രോപ്പൊലിറ്റൻ പൊലീസ് സമ്പ്രദായം ഉണ്ടായിരിക്കണമെന്നു നിയമം അനുശാസിക്കുന്നുണ്ട്. അതിന്റെ തലവനായ കമ്മിഷണറിൽ ചില മജിസ്റ്റീരിയൽ അധികാരങ്ങൾ നിക്ഷിപ്തമായിരിക്കേണ്ടതുമുണ്ട്. കേരള പൊലീസ് നിയമത്തിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലുമുള്ള പല അധികാരങ്ങളും ഇപ്പോൾ കയ്യാളുന്നത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയ്ക്കു ജില്ലാ കളക്ടറാണ്.

ഇക്കൂട്ടത്തിൽ പൊലീസിന്റെ ദൈനംദിന പ്രവർത്തനത്തിന് ആവശ്യമായ മജിസ്റ്റീരിയൽ അധികാരങ്ങളുമുണ്ട്. കരുതൽ തടങ്കൽ, നിരോധനാജ്ഞ എന്നിവയിലെല്ലാം അന്തിമ ഉത്തരവ് നൽകുന്നത് ഇപ്പോൾ കലക്ടറാണ്. പൊലീസിനു ലഭിക്കേണ്ട അധികാരം കലക്ടർ കയ്യാളുമ്പോൾ അനാവശ്യമായ താമസം പല അധികാര പ്രയോഗങ്ങളിലും ഉണ്ടാകുന്നുണ്ട്. പൊലീസുമായി ബന്ധപ്പെട്ട ജോലി കലക്ടറെ ഏൽപിക്കുമ്പോൾ, കലക്ടർക്ക് അതു പല ജോലികളിൽ ഒന്നു മാത്രമാണ്. മജിസ്റ്റീരിയൽ അധികാരത്തോടെ കമ്മിഷണറേറ്റ് വരുമ്പോൾ പൊലീസിനു കൂടുതൽ ഉത്തരവാദിത്തവും പക്വതയും വരുമെന്നാണു കരുതുന്നത്. 30 വർഷത്തോളമായി പൊലീസ് കമ്മിഷണറേറ്റ് എന്ന ആവശ്യം കേരള പൊലീസ് ഉന്നയിക്കാൻ തുടങ്ങിയിട്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പാണു വൈകിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (1 hour ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (2 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (3 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (3 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (3 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends