വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ലഹരിക്കടിമയായ ഭര്‍ത്താവിനെ നിയന്ത്രിക്കാനായില്ല; പലതവണ ഭർത്താവിനെ കൊല്ലണമെന്ന് തോന്നിയിട്ടും, കുട്ടികളുടെ ഭാവി ജീവിതത്തിന് കളങ്കമാകുമെന്ന് ഓർത്ത് സ്വയം ജീവനൊടുക്കി ഭാര്യ- ആത്മഹത്യാക്കുറിപ്പ് പുറത്ത്

അഞ്ച് വർഷമായി അമിത ലഹരിയ്ക്കടിമയായ ഭർത്താവിന്റെ പ്രവൃത്തികളിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഭാര്യ തൂങ്ങി മരിച്ചു. കിളിമാനൂര്‍ വെള്ളല്ലൂര്‍ മുട്ടച്ചല്‍ വല്ലക്കോട് വിനീത ഭവനില്‍ വിജയകുമാര്‍, രാധാ ദമ്ബതികളുടെ മകള്‍ വിനീത ( 23) ആണ് മരിച്ചത്. നാലും ഒന്നരയും വയസുള്ള രണ്ടു പെണ്‍കുട്ടികളുടെ മാതാവാണ് വിനീത. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. അമിതമായി ലഹരിക്കടിമയായ ഭര്‍ത്താവിനെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവും കുട്ടികളുമൊത്ത് മാതാപിതാക്കളുടെ വീട്ടിലായിരുന്നു വിനീത താമസിച്ചു വന്നിരുന്നത്.
സംഘം ചേര്‍ന്നുള്ള ഭര്‍ത്താവിന്റെ അമിത ലഹരി ഉപയോഗത്തില്‍ സഹികെട്ട വിനീത ഭര്‍ത്താവിനെ വകവരുത്തുന്നതിനെ കുറിച്ചുപോലും ചിന്തിച്ചിരുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എന്നാല്‍, അത് കുട്ടികളുടെ ഭാവി ജീവിതത്തിന് കളങ്കമാകുമെന്നതിനാല്‍ പിന്‍തിരിയുകയായിരുന്നുവത്രെ. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തും.
https://www.facebook.com/Malayalivartha

























