Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കൊതിയൂറി പാക്കികള്‍... ഇന്ത്യയുടെ പരാജയം കാണാന്‍ കൊതിച്ച പാകിസ്ഥാന്‍കാര്‍ക്ക് തെറ്റിപ്പോയി; ബംഗ്ലാദേശിനൊപ്പം ചേര്‍ന്ന് ആര്‍ത്തു വിളിച്ചിട്ടും രക്ഷയില്ല; വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും ഏറെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ കയ്യടി മാത്രം

03 JULY 2019 10:26 AM IST
മലയാളി വാര്‍ത്ത

ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇംഗല്ണ്ടിനോട് തോറ്റു കൊടുത്തു എന്ന പേരുദോഷം ബാക്കിയാണ്. അതിനാല്‍ തന്നെ ഇന്നലത്തെ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തില്‍ പാകിസ്ഥാന്‍കാര്‍ ബംഗ്ലാദേശിന്റെ വശം ചേര്‍ന്ന് ഇന്ത്യ തോല്‍ക്കാനായി ആര്‍ത്തു വിളിച്ചു. ബംഗ്ലാദേശുകാര്‍ക്ക് ഗ്രൗണ്ടില്‍ മികച്ച പിന്തുണ നല്‍കി. വിക്കറ്റുകള്‍ വീഴുമ്പോഴും റണ്‍റേറ്റ് നില നിര്‍ത്തി അടിച്ച് തകര്‍ത്തതോടെ പാകിസ്ഥാന്‍കാര്‍ ആര്‍ത്തു വിളിച്ചു. എന്നാല്‍ ബുംറ മനോഹരമായി ബൗള്‍ ചെയ്തതോടെ ബംഗ്ലാദേശ് ആള്‍ ഔട്ടായി. അതോടെ പാകിസ്ഥാന്‍കാരും നിരാശരായി. 

കഴിഞ്ഞ ഇംഗ്ലണ്ടുമായുള്ള മത്സരത്തിന്റെ പേരുദോഷം മാറ്റാനാണ് ഇന്ത്യ ഇന്നലെ കളിക്കളത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ പമ്മിപ്പമ്മിയുള്ള തുടക്കത്തിന് ബംഗ്ലാദേശുമായുള്ള ഇത്തവണത്തെ മത്സരത്തില്‍ മാറ്റം വന്നു. 180 റണ്‍സിന്റെ മാസ്മരിക കൂട്ടുകെട്ടാണ് രോഹിത് ശര്‍മ്മയും ഏറെ പേരുദോഷം കേള്‍പ്പിച്ച രാഹുലും സമ്മാനിച്ചത്. എന്നാല്‍ അവസാന ഓവറുകള്‍ പിന്നിട്ടതോടെ കഴിഞ്ഞ മത്സരം പോലെയായി. അവസാന ഓവറുകളില്‍ കേറിപ്പോകുക അല്ലെങ്കില്‍ ആഞ്ഞടിക്കുക എന്ന തന്ത്രം നോക്കാതെ ബോളുകള്‍ കളഞ്ഞ് ഔട്ടാകുക എന്ന തന്ത്രമാണ് ഇന്ത്യ പയറ്റിയത്. അതോടെ 400 റണ്‍സ് പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ നിരാശരായി. ധോണി ഇത്തവണയും പേരുദോഷം കേള്‍പ്പിച്ചു. 314 റണ്ണ് മാത്രമേ ഇന്ത്യയ്ക്ക് എടുക്കാനായുള്ളൂ.

315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് ആദ്യഘട്ടത്തില്‍ അത് നിഷ്പ്രയാസം നേടുമെന്നാണ് കരുതിയത്. വ്യക്തമായ പ്ലാനോടെ അവര്‍ ആഞ്ഞടിച്ചതോടെ ഇന്ത്യ ശരിക്കും വിരണ്ടു. എന്നാല്‍ അവരുടെ പ്രമുഖരായ 6 ബാറ്റ്‌സ്മാന്‍മാര്‍ 200 റണ്‍സിനുള്ളില്‍ ഔട്ടായതോടെ വീണ്ടും ഇന്ത്യയുടെ ചിറകു വിരിച്ചു. എന്നാല്‍ സെയ്ഫുദീനും ഷബീറും ശരിക്കും ഇന്ത്യയെ ഞെട്ടിച്ചു. എങ്ങനെ ഫോര്‍ അടിക്കണമെന്ന് അവര്‍ കാണിച്ചു തന്നു. അവരുടെ കൂട്ടുകെട്ട് വിലപ്പെട്ട റണ്‍സാണ് ബംഗ്ലാദേശിന് സമ്മാനിച്ചത്. അവര്‍ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. ഷബീറിനെ 36 റണ്‍സിന് ക്ലീന് ബൗള്‍ഡ് ചെയ്ത് ബുംറ പുറത്താക്കിയതോടെ വിജയം ഇന്ത്യയുടെ പക്ഷത്തേക്കായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീവ്ത്തി. പിന്നീട് റൂബല്‍ 9 റണ്ണിന് ക്ലീന്‍ ബൗള്‍ഡായി. അവസാനത്തെ ബാറ്റ്‌സമാനേയും എറിഞ്ഞിട്ടതോടെ ഇന്ത്യ 28 റണ്‍സിന് വിജയിച്ചു. രണ്ടുപേരേയും പുറത്താക്കി വിജയം സമ്മാനിച്ചത് ബുംറയാണ്. ബുംറ 4 വിക്കറ്റ് വീഴ്ത്തി. ലോകകപ്പില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി. എട്ടു മത്സരങ്ങളില്‍ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍ (22), സൗമ്യ സര്‍ക്കാര്‍ (33), മുഷ്ഫിഖുര്‍ റഹീം (24), ലിറ്റണ്‍ ദാസ് (22) എന്നിവര്‍ ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ഷാക്കിബ് പുറത്തായ ശേഷം ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍ മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും സാബിര്‍ റഹ്മാനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. മൊസാദക് ഹുസൈന്‍ (3), മഷ്‌റഫെ മൊര്‍ത്താസ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ബൗളിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു വിക്കറ്റ് വീഴ്ത്തിയ ബുംറ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിരുന്നു. 

ഏകദിനത്തിലെ 26ാം സെഞ്ചുറി നേടിയ രോഹിത്താണ് ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത്. തുടക്കംമുതല്‍ തന്നെ ബംഗ്ലാ ബൗളര്‍മാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴു ബൗണ്ടറിയും ഉള്‍പ്പെടെ 104 റണ്‍സെടുത്താണ് മടങ്ങിയത്. സൗമ്യ സര്‍ക്കാരാണ് താരത്തെ പുറത്താക്കിയത്. ഒമ്പതു റണ്‍സില്‍ നില്‍ക്കെ രോഹിത്തിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചെങ്കിലും മിഡ് വിക്കറ്റില്‍ രോഹിത്തിന്റെ ക്യാച്ച് തമീം ഇഖ്ബാല്‍ നഷ്ടപ്പെടുത്തി.

സെഞ്ചുറി നേട്ടത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് രോഹിത്തിന്റെ അക്കൗണ്ടില്‍ 544 റണ്‍സായി. 516 റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് രണ്ടാമത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും രോഹിത് മറികടന്നു. 2003 ലോകകപ്പില്‍ ഗാംഗുലി മൂന്നു സെഞ്ചുറികള്‍ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിനായി. 

രോഹിത്തും കെ.എല്‍ രാഹുലും ചേര്‍ന്ന ഓപ്പണിങ് സഖ്യം 180 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. 92 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ റുബെല്‍ ഹുസൈന്‍ മടക്കി. എന്നാല്‍ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാന്‍ ഇത്തവണയും ഇന്ത്യന്‍ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യന്‍ സ്‌കോറാണ് 315ല്‍ ഒതുങ്ങിയത്. 

അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്തഫിസുര്‍ റഹ്മാനാണ് ഇന്ത്യന്‍ മധ്യനിരയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

കോലിയേയും (26), ഹാര്‍ദിക് പാണ്ഡ്യയേയും (0) ഒരു ഓവറില്‍ മടക്കി മുസ്തഫിസുര്‍ റഹ്മാന്‍ ഇന്ത്യന്‍ റണ്‍റേറ്റിന് കടിഞ്ഞാണിട്ടു. പിന്നീട് തകര്‍ത്തടിച്ച ഋഷഭ് പന്ത് 41 പന്തില്‍ നിന്ന് ഒരു സിക്‌സും ആറു ബൗണ്ടറിയുമടക്കം 48 റണ്‍സുമായി മടങ്ങി. ധോനിക്കും (35) അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്താനായില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (1 hour ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (2 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (3 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (3 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (3 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends