ഉരുട്ടിക്കൊല വിവാദം പുകയുമ്പോള്‍... ഇടുക്കി പോലീസ് സൂപ്രണ്ടിനെ മാറ്റാനുള്ള തീരുമാനം തിരുത്തണമെന്ന് മന്ത്രി എം എം മണി; സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആവശ്യം മന്ത്രി മണി തള്ളി

ഇടുക്കി പോലീസ് സൂപ്രണ്ടിനെ മാറ്റാനുള്ള തീരുമാനം തിരുത്തണമെന്ന് മന്ത്രി എം എം മണി മുഖ്യമന്ത്രിയെ അറിയിച്ചു. എസ് പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആവശ്യം മന്ത്രി മണി തള്ളി.
ഇടുക്കി എസ് പിയുടെ അറിവോടെയാണ് സംഭവങ്ങള്‍ നടന്നത് എന്ന വസ്തുത പുറത്തുവന്നിട്ടും മന്ത്രി എസ് പിക്ക് ഒപ്പമാണ് നിന്നത്. രാജ്കുമാറിനെ മര്‍ദ്ദിച്ച പോലീസുകാര്‍ എല്ലാവരും മദ്യപിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ കാന്താരിമുളക് വരെ അരച്ചുചേര്‍ത്തു.
ഐ. പി എസ് പ്രമോഷനിലൂടെ ലഭിച്ച കെ.ബി. വേണുഗോപാലാണ് ഇടുക്കി എസ്.പി. അദ്ദേഹത്തെ ഇടുക്കിയില്‍ നിയമിച്ചത് സിപിഎമ്മാണ്. ഐ. എ. എസ് നേരിട്ട് കിട്ടുന്നവരെ സാധാരണ ഇടുക്കി പോലൊരു സ്ഥലത്ത് നിയമിക്കാറില്ല. നേരിട്ട് ഐ എ എസ് കിട്ടുന്ന കളക്ടര്‍മാരെയും സര്‍ക്കാര്‍ നിയമിക്കാറില്ല. ഇതിന് ഇടത് വലത് സര്‍ക്കാര്‍ എന്ന വ്യത്യാസമില്ല.
അതേ സമയം രാജ്കുമാര്‍ കേസില്‍ ഇടുക്കി ജില്ലാ കമ്മിറ്റി വിഷയത്തില്‍ പോലീസുകാര്‍ക്കെതിരെ രംഗത്തെത്തി. എസ് .പി. കുറ്റക്കാരനല്ല എന്ന നിലപാടാണ് ആദ്യം ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി മതിയെന്നാണ് ജില്ലാ കമ്മിറ്റി ആദ്യം പറഞ്ഞത്. കട്ടപ്പന സി.വൈ എസ്പിയും തെടുങ്കണ്ടം സി ഐയും എസ് ഐയും കോണ്‍ഗ്രസുകാരാണെന്നാണ് ജില്ലാ കമ്മിറ്റി ആരോപിച്ചത്. ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പോലീസുകാര്‍ക്കെതിരെ കര്‍ശനമായി സംസാരിക്കുകയും ചെയ്തു. ഇടുക്കി എസ് പിയെ വെള്ള പൂശാന്‍ പാര്‍ട്ടി ശ്രമിക്കില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.
എസ്പിയെ പ്രതിയാക്കണമെന്ന ആവശ്യം മന്ത്രി മണി തള്ളി. പ്രതിപക്ഷം പറയുന്നവരെയൊക്കെ പ്രതിയാക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. അതിനിടെ ഇടുക്കി എസ്പി തിരുവനന്തപുരത്തെത്തി ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് സ്ഥിതി ഗതികള്‍ വിശദീകരിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടായത്. അന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വേണ്ടപ്പെട്ട ആളായിരുന്നു. അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ പാര്‍ട്ടി വിസമ്മതിച്ചു. പിന്നീട് സര്‍ക്കാരിന് നിവ്യത്തിയില്ലാതായതോടെ പ്രതി ചേര്‍ക്കേണ്ടി വന്നു. എന്നാല്‍ കേസില്‍ നിന്നും അവരെ ഒഴിവാക്കി.
ഇടുക്കി എസ്.പിയെ ഒഴിവാക്കണമെന്ന് ഇപ്പോഴും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ മന്ത്രി എം എം മണി തീര്‍ച്ചയായും സ്വാധീനിക്കും. മണിയാശാനെ ഒഴിവാക്കി കൊണ്ട് പിണറായിക്കോ സഹപ്രവര്‍ത്തകര്‍ക്കോ തീരുമാനമെടുക്കാന്‍ കഴിയില്ല. അതാണ് മണിയുടെ ശക്തിയും ദൗര്‍ബല്യവും. എസ്പിയെ മാറ്റില്ലെന്ന ഉറപ്പ് മണിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം എസ്പിയെ മാറ്റി മികച്ച ഒരു തസ്തിക നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ തന്നെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് എസ് പി മന്ത്രി മണിയെ നിരന്തരം കാണുന്നുണ്ട്. ഒടുവില്‍ ആലുവ റൂറല്‍ എസ്പിയെ മാറ്റിയതു പോലെ ഒരു കൈകഴുകല്‍ എസ് പിയുടെ കാര്യത്തില്‍ ഉണ്ടായേക്കാം.
https://www.facebook.com/Malayalivartha

























