Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ശബരിമല സന്നിധാനത്ത് നിന്നും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം; പുതിയ സ്ഥലം വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും വിഹാരകേന്ദ്രമായ പാണ്ടിത്താവളത്തിന് സമീപം...

03 JULY 2019 11:39 AM IST
മലയാളി വാര്‍ത്ത

ശബരിമല സന്നിധാനത്ത് നിന്നും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ മാറ്റാൻ ദേവസ്വം ബോർഡിന്റെ നീക്കം. മാധ്യമസ്ഥാപനങ്ങൾക്കായി അനുവദിച്ചിട്ടുള്ള മുറികൾ ജൂലൈ 21ന് മുമ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ശബരിമല മാസ്റ്റർ പ്ലാനിലെ നിർദ്ദേശം അനുസരിച്ച് മീഡിയ സെന്റർ ഉൾപ്പെടുന്ന മാളികപ്പും ബിൽഡിംഗ് ദേവസ്വം അധികൃതർ ഉടൻ പൊളിച്ച് നീക്കും. സന്നിധാനത്തിന് ദൂരെ മാറി മാധ്യമങ്ങൾക്ക് പുതിയ സ്ഥലം അനുവദിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവും പ്രതിഷേധങ്ങളും മാധ്യമങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പലഘട്ടത്തിലും ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് സന്നിധാനത്ത് നിന്നും മാധ്യമങ്ങളെ അകറ്റുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

അതേ സമയം മീഡിയ സെന്റര്‍ പൊളിച്ചുമാറ്റാനും മാധ്യമ സ്ഥാപനങ്ങള്‍ക്ക് അശാസ്ത്രീയമായ രീതിയില്‍ പാണ്ടിത്താവളത്തിനു സമീപം സൗകര്യം ഒരുക്കാനുമുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയുമാണ്.സന്നിധാനം മീഡിയ സെന്റര്‍ കെട്ടിടം ഇടിച്ചുനിരത്തുന്നതിന് ദേവസ്വം ബോര്‍ഡ് കരാറായിട്ടുണ്ട്. മാളികപ്പുറം ക്ഷേത്രത്തിന് എതിര്‍വശത്തുള്ള മീഡിയ സെന്റര്‍ പൊളിച്ച്‌ അവിടം നിരപ്പാക്കാനുള്ള കരാറാണ് നല്‍കിയിരിക്കുന്നത്. 22 മാധ്യമ സ്ഥാപനങ്ങള്‍, ബാങ്ക്, റവന്യുവകുപ്പ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്, എക്‌സൈസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കെട്ടിടം പൊളിച്ചുനീക്കുന്നതെന്ന് പറയുന്നു. സന്നിധാനത്ത് റിപ്പോര്‍ട്ടിംഗിന് ഏറ്റവും ഉചിതമായ കെട്ടിടമാണ് ഇല്ലാതാക്കുന്നത്.

മീഡിയ സെന്റര്‍ പാണ്ടിത്താവളത്തെ ദര്‍ശനം കോംപ്ലക്‌സിലേക്കു മാറ്റുമെന്നാണ് പറയുന്നത്. എന്നാല്‍ സന്നിധാനത്തു നിന്ന് വിദൂരത്തില്‍ വനാതിര്‍ത്തിയിലുളള കെട്ടിടത്തിലേക്ക് ചെന്നെത്താന്‍ ബുദ്ധിമുട്ടാണ്. വന്യമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും വിഹാരകേന്ദ്രമാണ് പ്രദേശം. സന്നിധാനവുമായി ബന്ധപ്പെട്ട വാര്‍ത്താശേഖരണത്തിനായി എത്തുന്ന മാധ്യമ പ്രവർത്തകരെ അകറ്റിനിറുത്താനുള്ള ശ്രമമാണ് മീഡിയ സെന്റര്‍ വിദൂരത്തിലേക്ക് മാറ്റുന്നതെന്ന് പത്തനംതിട്ട പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അഭിപ്രായപ്പെട്ടു.

പാണ്ടിത്താവളത്തിന് അടുത്തായാണ് മാധ്യമങ്ങൾക്ക് പുതിയതായി അനുവദിക്കാനിരിക്കുന്ന സ്ഥലമെന്നാണ് സൂചന. ഇവിടെ നിന്നും സന്നിധാനത്തേയ്ക്ക് എളുപ്പത്തിൽ എത്താൻ സാധിക്കില്ല. മകരവിളക്ക് ദർശനത്തിനായി മാത്രമാണ് തീർത്ഥാടകർ ഈ ഭാഗത്തേയ്ക്ക് എത്താറുള്ളത്. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുള്ളപ്രദേശമാണിത്. മാളികപ്പുറം ബിൽഡിംഗ് പൊളിക്കാൻ നേരത്തെ തീരുമാനം ഉണ്ടായപ്പോൾ സന്നിധാനത്തോട് ചേർന്ന് തന്നെ പുതിയ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

കൊപ്രാക്കളത്തോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നെങ്കിലും സന്നിധാനത്ത് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. മുറികളുടെ വാടക ഇരട്ടിയാക്കുന്ന വിഷയവും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്. ശബരിമല വികസനങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നതെന്നും താൻ നിസ്സാഹായനാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (1 hour ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (2 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (3 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (3 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (3 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (3 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends