Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ശെര്യാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ജീവിതം ദുസ്സഹമാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

10 JULY 2019 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദു കൃഷ്ണ

എല്ലാം ശെര്യാക്കി തരാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം കെട്ടിവെച്ച് ജീവിതം ദുസ്സഹമാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ധനകാര്യമന്ത്രി കഴിഞ്ഞ ബജറ്റിലൂടെ 1784 കോടി രൂപയുടെ അധിക ബാധ്യതയാണ് സാധാരണക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. സേവന നികുതി അഞ്ച് ശതമാനം ഭൂനികുതിയുമായി ബന്ധപ്പെട്ട നികുതി വര്‍ദ്ധനവിലൂടെയാണ് ജനങ്ങളെ പിഴിയുന്നത്. അതിന് പുറമേയാണ് ആഗസ്റ്റ് ഒന്ന് മുതല്‍ പ്രളയ സെസ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ 980 കോടി രൂപ അധികമായി ഈടാക്കുന്നതിന് പിന്നാലെയാണിത്. 

വൈദ്യുതി നിരക്ക് 11.4 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. യൂണിറ്റ് ഒന്നിന് 25 പൈസ മുതല്‍ 40 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 500 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 250 രൂപയാണ് അധികം നല്‍കേണ്ടി വരുന്നത്. ഇതിന് പുറമെ ഡിപ്പോസിറ്റ് ഇനത്തിലും വലിയ തുക ജനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ടി വരും. കറന്റിന് വില കൂടുന്നതനുസരിച്ച് ഡെപ്പോസിറ്റിറ്റും കൂടും. ഒരു മാസത്തെ വൈദ്യുതി വിലയുടെ മൂന്നിരട്ടിയാണ് ഡെപ്പോസിറ്റായി നല്‍കേണ്ടി വരുന്നത്. വൈദ്യുതി ബോര്‍ഡ് വന്‍കിടക്കാരില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കറന്റ് ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുക്കാനുള്ള തുക 2802.60 കോടി രൂപയാണ്. ഇത് പിരിച്ചെടുത്തിരുന്നെങ്കില്‍ വില വര്‍ദ്ധനവ് ഒഴിവാക്കാമായിരുന്നു. വൈദ്യതി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്ക്കും പിടിപ്പു കേടിനും ജനങ്ങളെ ശിക്ഷിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

ചാര്‍ജ്ജ് വര്‍ദ്ധനവിന് പിന്നാലെ വൈദ്യുതി നിയന്ത്രണമെന്ന ഭീഷണിയും മന്ത്രി എം.എം മണി നടത്തിക്കഴിഞ്ഞു. ഇത്തവണ മഴ കുറവാണെന്ന് സമ്മതിക്കാം. പക്ഷേ ഡാമുകളില്‍ ഇത്രത്തോളം വെള്ളം കുറഞ്ഞതെങ്ങനെ? ആവശ്യത്തിന് വെള്ളം ശേഖരിച്ച് നിര്‍ത്താത്താണോ കാരണം? പ്രതിപക്ഷനേതാവ് ചോദിച്ചു. കഴിഞ്ഞ വര്‍ഷം ഡാമുകള്‍ പൂര്‍ണ്ണമായി നിറഞ്ഞിട്ടും യഥാ സമയം തുറന്ന് അധിക ജലം ഒഴുക്കിക്കളയാത്തതാണ് മഹാ പ്രളയത്തിന് വഴി വച്ചത്. ആ ഭയം കാരണം ഇത്തവണ നേരത്തെ തന്നെ ഡാമുകളിള്‍ വെള്ളം ശേഖരിക്കാതെ പാഴാക്കി കളഞ്ഞു എന്ന ആരോപണമുണ്ട്. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നത്. കേന്ദ്ര പൂളിലെ വൈദ്യുതി പൂര്‍ണ്ണമായി ഉപയോഗിച്ചും കേന്ദ്രത്തില്‍ നിന്ന് അധിക വിഹിതം സംഘടിപ്പിച്ചും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയും കറന്റ് കട്ട് ഒഴിവാക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതായിരുന്നു. അതിന് സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മഴക്കാലത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത് പിണറായി സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസംസ്ഥാന ഗവണ്‍മെന്റും ജനങ്ങളെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് കേന്ദ്ര ബജറ്റിലൂടെ പെട്രോളിന്റെയും , ഡീസലിന്റെയും വില അമിതമായി വര്‍ദ്ധിപ്പിച്ചു. തല്‍ഫലമായി നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വന്‍തോതില്‍ വര്‍ദ്ധിക്കും. അതേസമയം കോര്‍പ്പറേറ്റുകളുടെ നികുതിയില്‍ വലിയ ഇളവും കേന്ദ്രസര്‍ക്കാര്‍ വരുത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനതാത്പര്യവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ടതിന് പകരം നികുതിയും വിലവര്‍ദ്ധനവും ഉണ്ടാക്കി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (12 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (28 minutes ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (33 minutes ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (55 minutes ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (1 hour ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (1 hour ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (1 hour ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (1 hour ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (1 hour ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (2 hours ago)

അരങ്ങുണരാൻ നേരമായി; 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള അടുത്ത മാസം 25 മുതല്‍ 31 വരെ; വേദിയാകുന്നത് കോഴിക്കോട് ; കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യ  (2 hours ago)

കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ലിംഗസമത്വം നൂറുശതമാനം; യോഗമാണോ കൂട്ടയിടിയാണോ എന്ന് തീരുമാനമാകുന്നതുവരെ സുരക്ഷിത അകലം പാലിക്കുക!കോൺഗ്രസ്‌ കാലം എത്ര മനോഹരം; രമ്യ ഹരിദാസിനെ വിമർശിച്ച് ബിനീഷ് കോടിയരി  (2 hours ago)

കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങി നൽകും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു; പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കിക്കൊണ്ട് അവയെ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന  (2 hours ago)

Malayali Vartha Recommends