Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓരോ ഫയലും ഓരോ ജീവിതം; സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1.2 ലക്ഷം ഫയലുകള്‍

11 JULY 2019 05:12 PM IST
മലയാളി വാര്‍ത്ത

ഓരോ ഫയലും ഓരോ ജീവിതമാണ് എന്നും ചുവപ്പുനാടയില്‍ അതിനെ കുരുക്കിയിടരുത് എന്നും അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വനിതാ മതില്‍, സാലറി ചലഞ്ച് തുടങ്ങി പല വഴികളില്‍ വിവാദമുണ്ടാക്കി സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത് 1.2 ലക്ഷം ഫയലുകൾ.

ജനങ്ങളും വിവിധ ഓഫിസുകളും നല്‍കിയ അപേക്ഷകളില്‍ 74 ശതമാനവും തീരുമാനം കാത്തു കഴിയുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന റവന്യു വകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ ഉറങ്ങുന്നത് 17,300 എണ്ണം. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുകളിലും നൂറുകണക്കിനു ഫയലുകള്‍ ബാക്കിയാണ്. ഫയല്‍ നീക്കം വേഗത്തിലാക്കുമെന്നു കഴിഞ്ഞയാഴ്ച നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതൊന്നുംതന്നെ നടപ്പിലായില്ല. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ആന്തൂരില്‍ വ്യവസായി സാജന്‍ പാറായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചുവപ്പുനാടയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തിന് ശേഷവും ഫയലുകളുടെ കാര്യത്തില്‍ മാറ്റമില്ല.

ഭരണരംഗം പ്രഫഷനലാക്കാന്‍ ഭേദഗതികളോടെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്ന കാര്യം ഇന്നു മന്ത്രിസഭ പരിഗണിക്കാനിരിക്കെയാണിത്. വകുപ്പുകളില്‍ നിന്നു വകുപ്പുകളിലേക്കു പറക്കുന്നതിനിടെ നഷ്ടപ്പെട്ട ഫയലുകള്‍ ഏറെ. അതെത്രയെന്നു നിയമസഭയില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: 'വിവരം ശേഖരിച്ചു വരുന്നു.

2016 ജൂണ്‍ എട്ടിന് സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി വിശദീകരിച്ചത്. മുന്നില്‍വരുന്ന പല ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നു ഓര്‍മിക്കണമെന്നും ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാകും ഒരു പക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും ജീവിക്കണോ മരിക്കണോ എന്നു നിശ്ചയിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍

ആന്തൂരിൽ വ്യവസായിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഇനി ഫയലുകൾ വൈകിപ്പിക്കില്ലെന്ന പ്രതിജ്ഞയുമായി മലപ്പുറം ജില്ലയിലെ 32,000 സർക്കാർ ജീവനക്കാർ രംഗത്തെത്തിയിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തളിപ്പറമ്പില്‍ ഓണാഘോഷപരിപാടിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (13 minutes ago)

മിസ് വേൾഡ് 2026 കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്ക്ക്  (26 minutes ago)

ഫ്രഞ്ച് ചലച്ചിത്രകാരൻ ടോണി ഗാറ്റ്‌ലിഫ് അന്തരിച്ചു.. .  (36 minutes ago)

മാധ്യമ പ്രവർത്തകനും സീരിയൽ നടനുമായ രഗീഷ് രാജ അന്തരിച്ചു...  (46 minutes ago)

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (1 hour ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (1 hour ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (2 hours ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (2 hours ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (2 hours ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (2 hours ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (3 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (3 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (3 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends