ഊറിച്ചിരിച്ച് മോദി... ലോകകപ്പില്‍ സെമിയില്‍ തോറ്റ ഇന്ത്യയ്ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍; ഇത് തന്നെ ഉദ്ദേശിച്ചാണോയെന്ന് രാഹുല്‍

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ 18 റണ്‍സിനാണ് തോറ്റത്.
ഫലം നിരാശജനകമാണ്. എങ്കിലും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദനാര്‍ഹമാണ്. ടൂര്‍ണമെന്റിന്റെ അവസാനംവരെ മികച്ചരീതിയിലായിരുന്നു ബോളിങും ബാറ്റിങും ഫീല്‍ഡിങുമെല്ലാം. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലോക്‌സഭയില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ രാഹുല്‍ ഗാന്ധിക്കും ആശ്വാസം പകരുന്നതാണ് മോദിയുടെ വാക്കുകള്‍. അമ്പേ പരാജയപ്പെട്ട രാഹുലിന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ആവേശമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221ന് പുറത്തായി. ഇന്ത്യയുടെ തുടക്കംതന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്താവുകയായിരുന്നു.
അതേസമയം പരാജയത്തിന്റെ തകര്‍ച്ചയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് സന്തോഷിക്കാന്‍ വകവരുന്നുണ്ട്. രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഈ സന്തോഷം തന്റെ മണ്ഡലമായിരുന്ന അമേത്തിയില്‍ കോണ്‍ഗ്രസ് അണികള്‍ക്കും അനുഭാവികള്‍ക്കുമൊപ്പം ആഘോഷിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു
'ട്വിറ്ററില്‍ 10 ദശലക്ഷം ഫോളോവേഴ്‌സ്. നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. ജീവിതത്തിലെ ഈ നാഴികക്കല്ല് ഞാന്‍ അമേത്തിയില്‍ ആണ് ആഘോഷിക്കുന്നത്. ഇന്ന് അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും കാണും.' എന്നാണ് മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്റെ ട്വീറ്റ്. സ്മൃതി ഇറാനിയുമായി പരാജയപ്പെട്ട ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേത്തി സന്ദര്‍ശനമാണിത്.
2015 ഏപ്രിലിലാണ് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് തുങ്ങിയത്. ഛളളശരല ഛള ഞഏ എന്ന പേരിലായിരുന്നു ഇത്. 2018 മാര്‍ച്ചിലെ 84ാം കോണ്‍ഗ്രസ് ഓപണ്‍ പ്ലീനറി സെഷനു തൊട്ടുമുന്‍പ് ഈ അക്കൗണ്ട് രാഹുല്‍ ഗാന്ധി എന്നു മാറ്റി.
ഒരു കോടിയിലെത്തിയെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളവരുടെ കൂട്ടത്തില്‍ മുന്‍നിരയിലൊന്നുമില്ല രാഹുല്‍ ഗാന്ധി. 4.85 കോടി പേര്‍ പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. ബോളിവുഡ് നടന്മാരായ ഷാറുഖ് ഖാന്‍ (3.85 കോടി), അമിതാഭ് ബച്ചന്‍ (3.77), സല്‍മാന്‍ ഖാന്‍ (3.74), അക്ഷയ് കുമാര്‍ (3.11), ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോലി (3.04), ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2.97), പ്രധാനമന്ത്രിയുടെ ഓഫീസ് (2.95), ദീപിക പദുക്കോണ്‍ (2.63), ഹൃതിക് റോഷന്‍ (2.58), ആമിര്‍ ഖാന്‍ (2.49) എന്നിവരാണ് ഇന്ത്യയിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളവര്‍.
https://www.facebook.com/Malayalivartha