കുടിപ്പക അവസാനിച്ചത് അരും കൊലയില്‍; പോലീസിന്റെ അനാസ്ഥ വേറെ; നെട്ടൂരിലെ അരുംകൊലയുടെ പിന്നില്‍ എന്ത്; കേരളം എന്തേ ഇങ്ങനെ

കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നിത്യസംഭവമായി മാറുന്ന കേരളം. അധികാരികള്‍ക്ക് ഇതില്‍ നിയന്ത്രണ ഏര്‍പ്പെടുത്താന്‍ പോലും കഴിയാത്ത സാഹചര്യം. തെറ്റുചെയ്താല്‍ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ എന്ന മനോഭാവം. പ്രണയനൈരാശ്യവും കുടിപ്പകയും ചെന്ന് അവസാനിക്കുന്നത് കൊലപാതകത്തില്‍. ഇരയാകുന്നതോ യുവ തലമുറയും. കൊച്ചി നെട്ടൂരുല്‍ നടന്ന സംഭവം. സ്വന്തം കൂട്ടുകാര്‍ തന്നെ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്തുന്നു. എന്തൊരു ഭീകരമായ അവസ്ഥ. ഇത് സംഭവിച്ചിരിക്കുന്നത് സാക്ഷര കേരളത്തിലാണ്. സുഹൃത്തുക്കള്‍ചേര്‍ന്ന് കൊലപ്പെടുത്തിയ കുമ്പളം സ്വദേശി അര്‍ജുന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയിലാണ് കണ്ടെടുത്തത്. എല്ലാം ചെയ്യിച്ചത് ലഹരിതന്നെയാണ് എന്ന് പോലീസ് വിലയിരുത്തുന്നു, കൊലപാതകവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി രേഖപ്പെുത്തി. എല്ലാം സുഹൃത്തുക്കള്‍. മലയാളിയുടെ മാറുന്ന മനോഭാവം കൂടി ഇവിടെ എടുത്തുകാട്ടുന്നു ഈ മാസം രണ്ടിനാണ് 20 കാരനായ യുവാവിനെ കാണാതകുന്നത്. ഇത് ഒരു വശത്ത് അടുത്ത് നമ്മുടെ കേരളാ പോലീസിനെ കുറിച്ചാണ്. ഉത്തരവാദിത്തം എന്നതാ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഉദ്യോഗസ്ഥ വര്‍ഗം. അന്വേഷണത്തില്‍ പനങ്ങാട് പൊലീസ് വീഴ്ച വരുത്തിയതാണ് ആരോപണം. ഇത് പറയുന്നത് അര്‍ജുന്റെ പിതാവ് തന്നെയാണ്. കാരണം പോലീസുകാര്‍ അദേഹത്തോട് പ്രതികരിച്ച രീതി മോശമായതുകൊണ്ടുതന്നെയാണ്. പണക്കാരന് ഒരു സമീപനം പാവപ്പെട്ടവന് മറ്റൊരു രീതി. മകനെ കാണാതായി എന്ന് മൂന്നാംതിയതി രാവിലെ അര്‍ജുന്റെ പിതാവ് നേരിട്ടെത്തി പനങ്ങാട് പൊലീസിനെ അറിയിക്കുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയവരെ കുറിച്ചുള്ള ദുരൂഹതയെന്ന് സംശയിക്കാനുള്ള കാരണങ്ങളെ കുറിച്ചുമെല്ലാം വിശദമായി ആ പിതാവ് പൊലീസിനെ അറിയിച്ചു. അപ്പോള്‍ പോസ് പറഞ്ഞ മറുപടി കേള്‍ക്കണ്ടേ സ്വന്തം നിലയ്ക്ക് അന്വേഷിക്ക് എന്ന് ഇതാണോ പോലീസിന്റെ ഉത്തരവാതിത്വം. പോലീസിന്റെ വിശ്വാസ്യത അതാണ് ഇവിടെ ഇല്ലാതാകുന്നത്. ഏമാന്മാര്‍ ചോദിക്കുമ്പോള്‍ മാത്രം ജനങ്ങള്‍ മൊഴിയണം അല്ലാതെ പറഞ്ഞാല്‍ നീ സിഐഡി ആകാന്‍ നോക്കുന്നോടാ എന്ന ചോദ്യം. അവിടെനിന്നിട്ടു കാര്യമില്ല എന്നു കണ്ടാണ് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്.
പത്താം തിയതി വൈകിട്ട് മൂന്നരയോടെയാണ് കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയിലുള്ള മൃതദേഹം െനട്ടൂര്‍ റയില്‍വേ ട്രാക്കിന് സമീപം ചതുപ്പില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പതിനൊന്നിന് രാവിലെ പത്തരയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം ചതുപ്പില്‍ നിന്ന് പൊലീസ് പുറത്തെടുത്തെടുക്കുന്നു. ചത്തുകഴിഞ്ഞാല്‍ ബോഡിഎടുക്കാന്‍ വരുന്ന കേരളാ പോലീസ് എന്ന ചോല്ല് അന്വര്‍ത്ഥമാക്കി നമ്മുടെ സ്വന്തം പോലീസ് ഏമാന്മാര്‍
ഇനി കൊലചെയ്യാനുള്ള കാരണം അതാണ് ഏറെ വിജിത്രം
രണ്ടാം പ്രതി നിബിന്റെ സഹോദരനും അര്‍ജുന്റെ സുഹൃത്തുമായ എബിന്‍ ഒരു വര്‍ഷം മുന്‍പാണ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. ഈ അപകടത്തില്‍ അര്‍ജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ അര്‍ജുന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തിയാണെന്നാണ് നിബിന്‍ ഇപ്പോഴും വിശ്വസിക്കുന്നത് അതാണ് കൊലയ്ക്ക് കാരണവും. തന്റെ സഹോദരനെ കൊന്നതിന് താന്‍ പകരം ചെയ്യുമെന്നും പല പ്രാവശ്യം നിബിന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെന്നും ഇവരുടെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് കൊലപാതകത്തിനുള്ള പ്രേരണയെന്നാണ് അന്വേഷണസംഘം എത്തിനില്‍ക്കുന്നു. പ്രതികളെല്ലാം ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്നാണ് പോലീസിന്റെ വാദം. ഇതേകുറിച്ചും അന്വേഷണം മറു ഭാഹത്തും.
https://www.facebook.com/Malayalivartha

























