Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക


നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു


കേരളത്തില്‍ പ്രത്യേകിച്ചു മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം


മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട കുടുംബ ചിത്രം ഏറ്റെടുത്ത് താരങ്ങളും...


നാക്കിന്റെ നിറം മാറി ചുവപ്പായി... കഠിനമായ വേദനയും നീറ്റലും; അറുപതുകാരന് സംഭവിച്ചത്... ഞെട്ടലോടെ ഡോക്ടര്‍മാര്‍

ഋഷിരാജ് സിങ് വിണ്ടും വേട്ടക്കിറങ്ങി; കണ്ണൂര്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പൊക്കി മൊത്തം പിടികൂടിയത് 54 ഫോണുകള്‍; മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്

12 JULY 2019 09:11 AM IST
മലയാളി വാര്‍ത്ത

ഏത് മേഖലയില്‍ ചാര്‍ജ്ജ് എടുത്താലും ഉടനടിയുള്ള നടപടികൊണ്ടും മിന്നല്‍ പരിശോധനകള്‍ കൊണ്ടും എന്നും വിറപ്പിക്കുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ് എന്നാല്‍ ആ നടപടിയോടെ തന്നെ നേതാക്കള്‍ അദേഹത്തെ ഒതുക്കാറും പതിവാണ്. എന്നാല്‍ ഇത്തവണ ജയില്‍ ഡിജിപി ആയ ശേഷം ഞെട്ടിക്കുകയാണ്. ജയിലുകളില്‍ ഒരു തരത്തിലുള്ള നിയമലംഘനങ്ങളും നടക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് അദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ ഇടയായി തന്നെ മൂന്നു റെയ്ഡുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അദേഹം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് മൊബൈല്‍ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ ജയിലില്‍ നിന്ന് പിടികൂടിയ മൊബൈല്‍ ഫോണുകളുടെ എണ്ണം 54 ആയി. കണ്ണൂരില്‍ നേരത്തെ ഒരാഴ്ച നീണ്ടുനിന്ന റെയ്ഡില്‍ 44 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.

മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. ഫോണുകള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയില്‍ മാറ്റുകയും സെല്ലുകള്‍ മാറ്റുകയും ചെയ്തിരുന്നു. ജയില്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലും നിരവധി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഫോണ്‍ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് റൈഡ് നടത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് 51 മൊബൈല്‍ ഫോണുകള്‍. ചാര്‍ജിംഗ് പോയിന്റുകളില്ലാത്ത ജയിലുകളില്‍ ഇത്രയധികം ഫോണുകള്‍ എങ്ങനെ ഉപയോഗിച്ചു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് ചെന്നെത്തുന്നതാകട്ടെ ജയില്‍ ജീവനക്കാരിലേക്കും. ഇതേക്കുറിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.

കണ്ണൂര്‍ ഉള്‍പ്പെടെ മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് എണ്‍പതോളം ഫോണുകളാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫോണുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഏറ്റവുമധികം ഫോണ്‍കോളുകള്‍ പോയതും ഇവിടെ നിന്നാണ്. ജൂണ്‍ 20 മുതലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന ആരംഭിച്ചത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഒരു ഫോണ്‍വിളിയാണ് ജയിലുകളിലെ ഫോണ്‍വേട്ടയ്ക്ക് കാരണമായതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധമുള്ള പ്രതിയാണ് തിരുവനന്തപുരത്തെ ഉന്നതനെ ഫോണില്‍ വിളിച്ച് വിരട്ടിയതെന്നാണ് വിവരം. കണ്ണൂരിലെ ഒരു പ്രമുഖ നേതാവിനെ ആവശ്യമില്ലാതെ ഒതുക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയുമെന്ന രീതിയിലായിരുന്നു ഭീഷണി. ഇത് അന്വേഷിച്ചപ്പോഴാണ് ഫോണ്‍വിളി വന്നത് ജയിലില്‍ നിന്നാണെന്ന് മനസിലായത്. ഇതോടെയാണ് ഫോണ്‍വേട്ട ശക്തമാക്കിയതും വിയ്യൂരിലെ അതിസുരക്ഷ ജയില്‍ ശക്തമാക്കിയതും.

തിരുവനന്തപുരത്തുള്ള പ്രമുഖനെ വിരട്ടിയ തടവുകാരനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുമെന്ന് വിവരങ്ങളുണ്ട്. അതേസമയം ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിനു മാത്രം മതിയെന്ന് പൊലീസിന് ഉന്നതതലത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ജയിലുകളില്‍ നിന്ന് ഫോണ്‍വിളി പോയവരില്‍ രാഷ്ട്രീയ പ്രമുഖരുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിക്കുന്നതെന്നും സൂചനകളുണ്ട്. സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുന്നതിനാല്‍ അന്വേഷണം മരവിപ്പിക്കാന്‍ അവരും ശ്രമിക്കുന്നതായി വിവരങ്ങളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ; ചൊവാഴ്ചയിലെ മാറ്റങ്ങൾ ഇങ്ങനെ....  (13 minutes ago)

സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം  (21 minutes ago)

പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ  (25 minutes ago)

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു  (34 minutes ago)

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു  (36 minutes ago)

മൂടൽ മഞ്ഞ് നിറഞ്ഞ് ദുബായിലെ നിരത്തുകൾ ; പതിയിരിക്കുന്ന അപകടങ്ങൾ  (37 minutes ago)

ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല  (39 minutes ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (44 minutes ago)

ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി  (50 minutes ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (55 minutes ago)

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ  (1 hour ago)

മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്  (1 hour ago)

പ്രാര്‍ത്ഥനകളും കണ്ണീരും വിഫലം; കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി; സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർത്ഥിയുടെ വിയോ  (1 hour ago)

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ്  (1 hour ago)

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും  (1 hour ago)

Malayali Vartha Recommends