യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍. കേസിലെ നാല് മുതല്‍ ആറ് വരെ പ്രതികളായ അദ്വൈത്, ആദില്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. ഇനി പിടിയിലാവാനുളള ബാക്കി പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പടികൂടിയത്. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവരെ കണ്‍ടോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.
പിടിയിലായ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്ത ശേഷം പിന്നീട് കോടതിയില്‍ ഹാജരാക്കും. പിടിയിലായ ഇജാബിന്റെ അറസ്റ്റ് രേഖപെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























