Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി

07 SEPTEMBER 2026 10:05 AM IST
മലയാളി വാര്‍ത്ത

ഇറാൻ യുദ്ധം അവസാനിച്ചെന്ന് കരുതുമ്പോൾ അടുത്ത നീക്കം. പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിൽ നടന്ന ആക്രമണത്തിന്റെ മാതൃകയിലുള്ള പദ്ധതിയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്ന് ദ് ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികൾ ഹമാസ് എന്നിവർക്കും ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സംഘടനകൾ എന്നിവരെ അണിനിരത്തി ഒരേസമയം ഇസ്രയേലിനെ ആക്രമിക്കാനുള്ള പദ്ധതി ഇറാൻ റവല്യൂഷനറി കോറിലെയും ഖുദ്സ് സേനയിലെയും ഉന്നതർ ഹിസ്ബുല്ല, ഹൂതി കമാൻഡർമാരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വടക്കുനിന്നും തെക്കുനിന്നും ഒരേസമയം ആക്രമിച്ച് ഇസ്രയേലിനെ സമ്മർദത്തിലാക്കാനാണ് പദ്ധതി. ധാരണയുടെ അടിസ്ഥാനത്തിൽ ഹമാസും ഹിസ്ബുല്ലയും ഇറാന്റെ സഹായത്തോടെ ഇതിനകം തന്നെ അതിർത്തിയിൽ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ടെന്നും ജറുസലം പോസ്റ്റ് അവകാശപ്പെടുന്നു.

അതേസമയം തന്നെ, യുഎസ്, ഇസ്രയേൽ എന്നിവരോടുള്ള യുദ്ധത്തിൽ ക്ഷയിച്ച ആയുധശേഖരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും ഇറാൻ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. മിസൈൽ, ഡ്രോൺ ഉത്പാദനം ഇറാൻ വേഗത്തിലാക്കിയെന്നാണ് വിവരം. ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുല്ലയ്ക്ക് കനത്ത ആഘാതമേൽക്കുകയും സിറിയയിൽ അസദ് ഭരണകൂടം താഴെവീഴുകയും ചെയ്തതോടെ മേഖലയിൽ ഇറാനുള്ള പിന്തുണ കുറയുന്നുവെന്ന വാദങ്ങൾ നിലനിൽക്കുമ്പോഴാണ് പുതിയ നീക്കം.

ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ സഖ്യകക്ഷികളെ പങ്കാളികളാക്കിയിരുന്നില്ല. എന്നാൽ ഹിസ്ബുല്ലയെയും ഇറാനെയും പങ്കെടുപ്പിച്ചുകൊണ്ട് വിശാല ആക്രമണം നടത്താൻ ഹമാസ് നേതാവ് യഹ്യ സിൻവർ പദ്ധതിയിട്ടിരുന്നെന്ന് ഗാസയിൽനിന്ന് പിടിച്ചെടുത്ത രേഖകളിൽ വ്യക്തമായിരുന്നു. ഈ ഏകോപനമില്ലായ്മ ഒഴിവാക്കി പഴുതടച്ച ആക്രമണത്തിലൂടെ ഇസ്രയേലിനെ വളഞ്ഞുപിടിക്കാനാണ് ഇറാന്റെ ശ്രമം.

അതേസമയം ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വെറും കിഴങ്ങാണെന്ന് ട്രംപ്. ഇറാനും യുഎസും തമ്മിൽ നടക്കുന്ന സംഘർഷത്തെ ‘യുദ്ധം’ എന്നുവിളിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

‘‘ഇറാനുമായുള്ള ഏറ്റുമുട്ടലിനെ യുദ്ധം എന്നു വിളിക്കാൻ താനും ആഗ്രഹിക്കുന്നില്ല. അതു ഞങ്ങൾക്ക് വെറും ചെറിയ കിഴങ്ങാണ്. വെനസ്വേലയിൽ ഞങ്ങളത് ചെയ്തു. ഇറാനിലും ചെയ്തു’’ - ട്രംപ് പറഞ്ഞു. ആറുമാസത്തിലേറെ നീണ്ട ഇറാൻ യുദ്ധത്തിൽ യുഎസിന് ഇതിനകം ശതകോടിക്കണക്കിന് ഡോളർ ചെലവായിട്ടുണ്ട്. 18 യുഎസ് സൈനികരും ആയിരത്തോളം ഇറാൻകാരും കൊല്ലപ്പെട്ടു.

അതേസമയം, ഇറാൻ വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ യുഎസ് ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കുമെന്ന് ട്രംപ് മുന്നിറിയിപ്പ് നൽകിയത് ക്രൂഡോയിൽ വില കൂടാനിടയാക്കി. ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം.

ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനുമായുള്ള സംഘർഷം വൈകാതെ തീരുമെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ക്രൂഡോയിൽ വില അതോടെ വെറും 40 ഡോളറിലേക്ക് തകർന്നടിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ട്രംപിന്റെ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമണ ഭീഷണിക്ക് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുകയറുകയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില 96 ഡോളർ കടന്നു. യുഎസ് ക്രൂഡ് വില 91.48 ഡോളറും. ഇതിനിടെ, യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ റിപ്പോർട്ടുകളും പുറത്തുവന്നു. ഗാലന് 3.71 ഡോളറിൽ നിന്ന് 5.85 ഡോളറായാണ് വർധന.

ഇറാനിലെ അതീവ സുരക്ഷാ വിന്യാസങ്ങളുള്ള ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ ഇതുവരെ നടന്ന ആക്രമണത്തെ ട്രംപ് ന്യായീകരിക്കുകയും ചെയ്തു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നതായിരുന്നു ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

‘‘ആക്രമണം തുടങ്ങിയിട്ട് ഇപ്പോൾ 5 മാസമായി. ഈ 5 മാസത്തിനുള്ളിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയാമോ? അവർ ഇനി ആണവായുധം ഉണ്ടാക്കില്ല എന്ന് ഉറപ്പായി. അതാണ് നമ്മൾ ചെയ്തത്’’– ട്രംപ് പറഞ്ഞു. ആണവായുധം നിർമിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി പിക്ക്ആക്സ് മൗണ്ടനിലുണ്ടായാൽ അവിടം ആക്രമിക്കുമെന്നും തെറ്റായി എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ ഹൂത്തി വിമതർ ആക്രമണം കടുപ്പിച്ചതോടെയാണ് യെമനിൽ സംഘർഷം ശക്തമായത്. സംഘർഷത്തിൽ 60 ഓളം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യെമന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് പിടിമുറുക്കാനുള്ള ശ്രമത്തിനിടയിലാണ് വലിയ രീതിയിൽ സാധാരണക്കാർ ആക്രമണത്തിനിരയായത്. സമാധാന ചർച്ചകൾ പൂർണ്ണമായും സ്തംഭിച്ച പശ്ചാത്തലത്തിലാണ് പ്രധാന മുൻനിര പോരാട്ട മേഖലകളിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലുകൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എണ്ണനിക്ഷേപമുള്ള മരീബ് നഗരത്തെ ലക്ഷ്യമാക്കിയും തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പാതകൾ കൈവശപ്പെടുത്താനുമാണ് ഹൂത്തികൾ പ്രധാനമായും മുന്നേറ്റം നടത്തുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പോരാട്ടങ്ങളിൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ കൊല്ലപ്പെട്ടതായാണ് സൈനിക വൃത്തങ്ങൾ വിശദമാക്കുന്നത്. കനത്ത ഷെല്ലിംഗും റോക്കറ്റ് ആക്രമണങ്ങളുമാണ് ഹൂത്തി വിമതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന് മറുപടിയായി സഖ്യസേനയുടെ വ്യോമസേനാ വിഭാഗങ്ങൾ ഹൂത്തി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തിവരുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിലേക്ക് രാജ്യം മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ് പുതിയ വികാസങ്ങൾ നൽകിയിരിക്കുന്നത്.

പുതിയ പോരാട്ടങ്ങൾ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളെ വീണ്ടും തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. പോരാട്ട മേഖലകളിലേക്ക് അടിയന്തര മാനുഷിക സഹായങ്ങളും മരുന്നുകളും എത്തിക്കുന്നത് തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, സ്ഥിതിഗതികൾ അതിസങ്കീർണ്ണമാണെന്നും വലിയൊരു മാനുഷിക ദുരന്തത്തിലേക്ക് പ്രദേശം നീങ്ങുകയാണെന്നും ഐക്യരാഷ്ട്രസഭയും വിവിധ ദുരിതാശ്വാസ ഏജൻസികളും നൽകുന്ന മുന്നറിയിപ്പ്. 2014 മുതൽ ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യമാണ് യെമൻ. ഇതിനോടകം 150000ത്തോളം പൌരന്മാർ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ വിശദമാക്കുന്നത്. ഇതിന് പുറമേ ആയിരക്കണക്കിന് പേരാണ് പട്ടിണിയും അസുഖങ്ങൾ മൂലവും കൊല്ലപ്പെട്ടിട്ടുള്ളത്.

ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. രണ്ടു തുരങ്ക സംവിധാനങ്ങൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം. ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (6 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (26 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (38 minutes ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (53 minutes ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (1 hour ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (1 hour ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (2 hours ago)

തെക്കൻ ഡൽഹിയിലെ സത്യ നികേതനിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലായ അഞ്ച് നില കെട്ടിടം തകർന്ന് അഞ്ച് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാനടന്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷത്തിൽ കേരളക്കര.... ആശംസകളുമായി ചലച്ചിത്രലോകം  (2 hours ago)

ക്ഷയരോഗ നിവാരണം; ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചതെന്ന് മന്ത്രി ബിന്ദ  (3 hours ago)

Malayali Vartha Recommends