ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...

തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ കോളേജ് വിദ്യാർഥികൾ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടം പൂർണ്ണമായും തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഈ വലിയ ദുരന്തമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് തൊട്ടടുത്തുള്ള ഈ കെട്ടിടത്തിൽ അപകടസമയത്ത് അൻപതോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം പേരും മുറികളിൽ തന്നെയായിരുന്നു. നിലവിൽ ഫയർ ഫോഴ്സ്, പോലീസ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ സംയുക്തമായി സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. പന്ത്രണ്ടോളം ഫയർ ടെൻഡറുകൾ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബുകൾ മാറ്റിയാണ് തിരച്ചിൽ തുടരുന്നത്. ഇതുവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 5 പേരെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവർക്കായുള്ള തീവ്രശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha



























