കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

തൃശൂർ കയ്പമംഗലം ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ ഞെട്ടലിലാണ് കേരളം. തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ കോളേജിലെ എട്ട് എൻജിനീയറിങ് വിദ്യാർത്ഥികളാണ് അർധരാത്രിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. റോഡരികിൽ നിയമവിരുദ്ധമായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























