ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും

സവാള വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമായി സർക്കാരിന്റെ ഇടപെടൽ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും.
രാവിലെ 10.30ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി വില്പനയുടെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. ഹോർട്ടികോർപ്പിന്റെ വില്പനശാലകളിലൂടെയും മൊബൈൽ യൂണിറ്റുകളിലൂടെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സവാള ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. പൊതുവിപണിയിൽ വില ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ ഇടപെടൽ.
വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻവഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.
"
https://www.facebook.com/Malayalivartha



























