വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ വിമർശിച്ച വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വി.ഡി. സതീശൻ വിമർശിച്ചതെന്നും “മര്യാദയ്‌ക്ക് സംസാരിക്കണം” എന്നും സുപ്രഭാതം വിമർശിച്ചു ചേന്തി അനില്‍ വിഷയത്തില്‍ മുന്‍പ് ഉപയോഗിച്ച 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന വാചകം തിരിച്ചെടുത്ത് സതീശനെതിരെ തന്നെ പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്.
സ്ത്രീ അഴിഞ്ഞാട്ടങ്ങൾ സൃഷ്ടിക്കുന്ന അധാർമികതയെക്കുറിച്ചാണ് കാന്തപുരം വിശ്വാസി സമൂഹത്തോട് പറഞ്ഞതെന്നും അത്തരം കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കുള്ള വി.ഡി. സതീശന്റെ മറുപടി “കുരുടൻ ആനയെ തൊട്ട അനുഭവം പോലെയാണ്” എന്നും സുപ്രഭാതം പരിഹസിച്ചു.ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയയാളാണ് വി.ഡി. സതീശനെന്നും മുഖപത്രം ആരോപിച്ചു.
ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്നും സുപ്രഭാതം വിമർശിച്ചു.കൂടാതെ, മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാംസതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയ രംഗത്തെ പല മുൻകാല നേതാക്കളുടെയും വായനാശീലങ്ങളെയും ശൈലികളെയും എഡിറ്റോറിയലിൽ പരാമർശിക്കുന്നുണ്ട്.
വായനയുണ്ടെന്ന് അവകാശപ്പെടുന്ന സതീശൻ ഇതുവരെ നോവലുകൾ ഒന്നും എഴുതിയിട്ടില്ലെന്നും, എന്നാൽ രാഷ്ട്രീയ എതിരാളിയായ രമേശ് ചെന്നിത്തല വായനയെക്കുറിച്ച് വലിയ തോതിൽ അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലും സാഹിത്യ രചനകൾ നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഏകപക്ഷീയമായ പ്രസ്താവനകളും നിലപാടുകളും തിരുത്തപ്പെടണമെന്ന ശക്തമായ സന്ദേശമാണ് സമസ്ത മുഖപത്രം ഈ എഡിറ്റോറിയലിലൂടെ നൽകുന്നത്.
https://www.facebook.com/Malayalivartha



























