മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. 87 വയസ്സായിരുന്നു . ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു അദ്ദേഹം.
ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം എഐസിസി, കെപിസിസി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാളെയായിരിക്കും സംസ്‌കാരം നടക്കുകയെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha
























