പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. നിരവധി അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര പ്രതിഭയാണ് ശരത്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ, സാംസ്കാരിക വകുപ്പിന് കീഴിൽ എംപിസിസി ഡയറക്ടർ, ഭാരത് ഭവൻ സെക്രട്ടറി എന്നീ ഔദ്യോഗിക ചുമതലകളിലും സ്ത്യുത്യർഹമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടേയും ഉറ്റവരുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായി പിണറായി വിജയൻ അറിയിക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha
























